ആയഞ്ചേരി: മാധ്യമങ്ങളുടെ കള്ള പ്രചാരവേലക്കെതിരെ ആയഞ്ചേരിയില്‍ സിപിഎം നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. വയനാട് ദുരന്തത്തില്‍ പോലും കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന കേരളത്തിലെ ഒരു കൂട്ടം മാധ്യമങ്ങളുടെ നശീകരണ ശൈലിക്കെതിരെയാണ് സിപിഎം നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചത്
പണമുണ്ടാക്കാനുള്ള ആര്‍ത്തിയും ഇടതുപക്ഷ വിരോധവുമാണ് മാധ്യമങ്ങളെ ഇത്തരം തരംതാണ നിലവാരത്തിലെത്തിച്ചതെന്ന് ബഹുജന കൂട്ടായ്മ ഉല്‍ഘാടനം ചെയ്തു കൊണ്ട് സിപിഎം ജില്ലാ കമ്മിറ്റി അംഗം എ.എം.റഷീദ് ആരോപിച്ചു. ടി.വി കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. കെ സോമന്, അനില്‍ ആയഞ്ചേരി എന്നിവര്‍ സംസാരിച്ചു.