ഓര്‍ക്കാട്ടേരി: പത്ത് സെന്റില്‍ പൂര്‍ണമായും പാവയ്ക്ക കൃഷി ചെയ്ത് കര്ഷകന് അഭിനന്ദനം പിടിച്ചുപറ്റി. ഏറാമല പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മറു വയലില്‍ സൂപ്പിയാണ് തന്റെ സ്ഥലത്ത് പാവക്ക കൃഷി ചെയ്ത് നല്ല വിളവ് നേടിയത്. തോരാത്ത മഴയും കാലാവര്‍ഷവും വകവെക്കാതെ കൃഷിയെ സ്നേഹിക്കുകയും വിജയിപ്പിക്കുകയും ചെയ്ത സൂപ്പിയെ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക അഭിനന്ദിച്ചു.
വിളവെടുപ്പ് ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. സെക്രട്ടറി സജീവന് കൃഷി ഓഫീസര്‍ കെ സൗമ്യ, വാര്‍ഡ് മെമ്പര്‍ കെ.പി.സിന്ധു, ടി.കെ പ്രമോദ്, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രസീത എം.പി, ഏറാമല ബാങ്ക് ഡയറക്ടര്‍ കുറ്റിക്കാട്ടില്‍ നാണു എന്നിവരും കര്‍ഷകനായ ശശീന്ദ്രന് വി.പിയും സംബന്ധിച്ചു.