തലശ്ശേരി: ടെമ്പിള്‍ ഗേറ്റ് വാടിക്കലില്‍ കരായി ശ്രീദേവി (റിട്ടയേര്‍ഡ് ബ്രാഞ്ച് മാനേജര്‍, കാര്‍ഷിക വികസന ബാങ്ക് തളിപ്പറമ്പ്-81) അന്തരിച്ചു. വടകര അഞ്ചുകണ്ടത്തില്‍ നാണിയുടെയും നാവത്ത് ഗുരിക്കില് കണ്ടി ശങ്കരന്റെയും മകളാണ്. ഭര്‍ത്താവ്: പരേതനായ കരായി രവീന്ദ്രന്.
മക്കള്‍: രതീഷ ധര്‍മടം, നിവേദ് (ട്രാവല്‍ ഏജന്‍സി), രംഗീദ് (ഗള്‍ഫ്). മരുമക്കള്‍: ധനീഷ് (ബിസിനസ്), ബിനീത ചെറുകുന്ന് കണ്ണൂര്‍.
സഹോദരങ്ങള്‍: കൗസു എ.കെ, ജാനകി പുതുപ്പണം, കൃഷ്ണന് ഗുരുക്കില് കണ്ടി, പരേതരായ നാവത്ത് കുമാരന്, ലീല ജി കെ കണ്ണൂര്‍,
സംസ്കാരം തലശ്ശേരി കണ്ടിക്കല്‍ നിദ്രാതീരം ശ്മശാനത്തില്‍ നടന്നു.