ഓര്‍ക്കാട്ടേരി: ഒയിസ്ക ഇന്റര്‍നാഷണല്‍ ഓര്‍ക്കാട്ടേരി ചാപ്റ്റര്‍ നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ പരിപാടികളുടെ ഭാഗമായി നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെയും ഒയിസ്ക സൗത്ത് ഇന്ത്യയുടേയും സഹകരണത്തോടെ വനിതകള്‍ക്ക് 50 ശതമാനം സബ്സിഡി നിരക്കില്‍ ഇരുചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. ഓര്‍ക്കാട്ടേരിയില്‍ നടന്ന ചടങ്ങില്‍ എട്ട് വാഹനങ്ങളുടെ വിതരണം എടച്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ ടി.കെ.ഷിജു നിര്‍വഹിച്ചു. ഒയിസ്ക നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്ത്രീ ശാക്തീകരണത്തിന് വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങില്‍ ചാപ്റ്റര്‍ പ്രസിഡന്റ് പി പി കെ രാജന്, സെക്രട്ടറി പ്രജിത്ത് സ്നേഹശ്രീ, തില്ലേരി ഗോവിന്ദന്, കെ. റിനീഷ്, ഒ കെ ഭാസ്കരന് തുടങ്ങിയവര്‍ സന്നിഹിതരായി.