
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രധാനപ്പെട്ട പ്രശ്നബാധിത മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങളും ലഹരി വിരുദ്ധ നിരീക്ഷണങ്ങളും
സംബന്ധിച്ച് പൊതു നിരീക്ഷകരുടെയും ചെലവ് നിരീക്ഷകരുടെ യോഗം ചേര്‍ന്നു. ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ പോലീസ് സ്വീകരിച്ച നടപടികള്‍ യോഗം അവലോകനം ചെയ്തു.
ജില്ലയിലെ പ്രധാന പ്രശ്നബാധിത പ്രദേശങ്ങളില്‍ നിലവിലെ സുരക്ഷാ ക്രമീകരണങ്ങള്‍ യോഗം വിലിരുത്തി. മേഖലകളില്‍ പോലീസ് പരിശോധനകള്‍ ശക്തമാക്കാന്‍ നിരീക്ഷകര്‍ ജില്ലയിലെ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ലഹരി പദാര്‍ഥങ്ങള്‍ വാഹനങ്ങളില്‍
കടത്തുന്നത് തടയാന്‍ പരിശോധന ശക്തമാക്കാനും ലഹരി വസ്തുക്കളുടെ വിതരണ സാധ്യതയുള്ള മേഖലകളില്‍ നിരീക്ഷണം ശക്തമാക്കാനും പോലീസിന് നിര്‍ദേശം നല്‍കി. സംസ്ഥാന-ജില്ല അതിര്‍ത്തികളിലെ നിരീക്ഷണവും പോലീസ് വിന്യാസവും യോഗം അവലോകനം ചെയ്തു.
പൊതുനിരീക്ഷക അപ്നീത് റിയെത്, പൊലീസ് നിരീക്ഷകന്‍ യമുന പ്രസാദ്, ചെലവ് നിരീക്ഷകരായ കസ്ലു സദാനന്ദ് റാം റാവു, ദീപക് ആനന്ദ്, പുഷ്‌കര്‍ കുമാര്‍, സിറ്റി പോലീസ് കമീഷണര്‍ മെറിന്‍ ജോസഫ്, റൂറല്‍ എസ്പി ടി.ഫറാഷ്, എഡിഎം സി.മുഹമ്മദ് റഫീഖ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.എസ്.സുപിന്‍ എന്നിവര്‍ പങ്കെടുത്തു.
















