ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടന് മിഥുന് ചക്രവര്‍ത്തിക്ക്. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. ഒക്ടോബര്‍ എട്ടിന് ദേശീയ വാര്‍ഡ് ദാന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു. മിഥുന് ചക്രവര്‍ത്തിയെ (74) അടുത്തിടെയാണ് പത്മഭൂഷണ്‍ പുരസ്കാരം നല്കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചത്. 1976 ല്‍ മൃഗയ എന്ന സിനിമയിലൂടെയാണ് മിഥുന് ചക്രവര്‍ത്തി അഭിനയരംഗത്തെത്തുന്നത്. ആദ്യ സിനിമയില്‍ത്തന്നെ മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയിരുന്നു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലാണ് മിഥുന് ചക്രവര്‍ത്തി ഒടുവിലായി അഭിനയിച്ചത്.