വടകര: കേരളത്തിന്റെ മുഖ്യ മന്ത്രി ചെയ്യുന്ന എല്ലാ നെറികേടുകളും ന്യായീകരിക്കേണ്ട ഗതി കെട്ട സാഹചര്യത്തിലാണ് സിപിഎം സഖാക്കളെന്ന് ഷാഫി പറമ്പില്‍ എംപി.
ഇഎംഎസ് മുതല്‍ വി.എസ്.അച്ചുതാനന്ദന് വരെ കേരളത്തിന്റെ മുഖ്യമന്ത്രിമാരെ ഇങ്ങനെ ന്യായീകരിക്കേണ്ട സാഹചര്യം സഖാക്കള്‍ക്ക് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഒക്കെ പിണറായി തന്നെയായതിനാലാണ് ഈ അവസ്ഥ.
ആര്‍എസ്എസ് നേതാവ് ദത്താത്രയ ഹൊസ ബലയുമായി കേരളത്തിന്റെ എഡിജിപി അജിത്ത് കുമാര്‍ എന്താണ് ചര്‍ച്ച ചെയ്തത് ? മുഖ്യമന്ത്രി അജിത്തിനെ എന്തിന് സംരക്ഷിക്കുന്നു? പൂരം കലക്കാനും സുരേഷ് ഗോപിക്ക് അവസരങ്ങള്‍ നല്‍കിയതിനു പിന്നിലുമൂള്ള നിഗൂഢതകള്‍ മുഖ്യ മന്ത്രി എന്തിന് മറച്ച് പിടിക്കണം? ആര്‍എസ്എസ് നേതാവ് റാം മാധവുമായി നടന്ന കൂടിക്കാഴ്ച എന്താണ്? ഇതൊക്കെ മുഖ്യമന്ത്രിക്ക് വേണ്ടി സിപിഎം സഖാക്കള്‍ ന്യായീകരിക്കുകയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
മുസ്ലിം ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഷാഫി പറമ്പില്‍
പി.വി.അന്‍വറിന് ക്രെഡിബിലിറ്റി നല്കിയ നേതാവാണ് പിണറായി വിജയനെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും രക്തവും ജീവനും നല്കി രക്ത സാക്ഷിത്വം വരിച്ച ഇന്ദിര ഗാന്ധിയുടെ ചെറുമകനും രാജിവ് ഗാന്ധിയുടെ മകനുമായ
രാഹുല്‍ജിയുടെ ഡിഎന്‍എ ടെസ്റ്റ് പരിശോധിക്കണമെന്ന പി.വി.അന്‍വറിന്റെ തെറ്റായ പ്രസ്താവനയെ സപ്പോര്‍ട്ട് ചെയ്ത പിണറായിക്ക് ആര്‍എസ്എസു മായുള്ള ബന്ധം പുറത്ത് പറഞ്ഞതില്‍ അന്‍വറിനോട് കയ്പ്പ് തോന്നിരിക്കുകയാണ്…..
സര്‍വ്വ ഗുണങ്ങളും ഒത്തുണങ്ങിയ അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് മഹാനായ സി.എച്ച്. മുഹമ്മദ് കോയയെന്ന് അദ്ദേഹം അനുസ്മരിച്ചു.
മുസ്ലീം ലീഗ് സംസ്ഥാന സാക്രട്ടറി പാറക്കല്‍ അബ്ദുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍.പി. അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. വയനാട് ദുരിതത്തില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ വൈറ്റ് ഗാര്‍ഡിനും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും ഉപഹാരം സമര്‍പ്പിച്ചു.
എന്‍എസ്എസ് സംസ്ഥാന അവാര്‍ഡ് ജേതാവ് എന്‍.പി.ഹംസയെ ചടങ്ങില്‍ ആദരിച്ചു. സി.എച്ച് പഠന കേന്ദ്രം സംഘടിപ്പിച്ച പ്രസംഗ മത്സരം, ചിത്രരചനാ മത്സരം എന്നിവയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് സമ്മാനങ്ങള്‍ നല്കി.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, കെ.കെ.രമ എംഎല്‍എ, എം.സി.ഇബ്രാഹിം, എം.ടി.അബ്ദുസ്സലാം, പ്രൊഫ :കെ.കെ.മഹ്മൂദ് എന്നിവര്‍ പ്രസംഗിച്ചു. എം.പി.അബ്ദുള്‍ കരീം സ്വാഗതവും, പി.കെ.സി.റഷീദ് നന്ദിയും പറഞ്ഞു.
വി.കെ.അസീസ്, സി.വി.മമ്മു, പി മുസ്തഫ, എം.പി.റഫീഖ്, ബഹ്റൈന്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അസ്ലം കെ.കെ, എം.ഫൈസല്‍, വി ഫൈസല്‍, അന്‍സാര്‍ മുകച്ചേരി, യൂനുസ് ആവിക്കല്‍, അജിനാസ്.യു, ഹിജാസ് ആവിക്കല്‍, റൈഹാന്‍ എന്നിവര്‍ സംബന്ധിച്ചു.