തോടന്നൂര്‍: കോണ്‍ഗ്രസ് തിരുവള്ളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വിറ്റിന്ത്യാ ദിനം ആചരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ആര്.രാമകൃഷ്ണന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.കെ.ഇസ്ഹാഖ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രമോദ് കോട്ടപ്പള്ളി, എ.കെ.അബ്ദുല്ല, വി.പി.കുമാരന്, സി.സി.കുഞ്ഞിരാമന് ഗുരുക്കള്‍, പി.കെ.യൂസഫ്, സുധി കുയ്യന, സതി കൂമുള്ളി, വി.കെ.എം രവീന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.