മേമുണ്ട: പോലീസ് സേനയെ ആര്‍എസ്എസ് ഉന്നത നേതാവിന്റെ മുമ്പില്‍ അടിയറവ് വെക്കുന്നതിന് കൂട്ടുനില്‍ക്കുകയും
ക്രിമിനല്‍, മാഫിയ, വര്‍ഗീയ സംഘങ്ങള്‍ക്ക് കേരളത്തില്‍ പനപോലെ തഴച്ചു വളരാന്‍ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തതിന്റെ യഥാര്‍ഥ കാരണഭൂതന് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ ഐ മൂസ പറഞ്ഞു. ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജിയന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് വില്ല്യാപ്പളളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ മേമുണ്ടയില്‍ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് പി.സി.ഷീബ അധ്യക്ഷത വഹിച്ചു. ബാബു ഒഞ്ചിയം, എടവത്ത്കണ്ടി കുഞ്ഞിരാമന്, ടി.ഭാസ്കരന്, വി.ചന്ദ്രന്, മുരളി പൊന്നാറത്ത്, കെ.പി.ദിനേശന്, എന്‍.ശങ്കരന്, എം.പി.വിദ്യാധരന്, ബിജുപ്രസാദ്, ഹമീദ്.എം.കെ, ശാലിനി.കെ.വി, ശ്രീധരന്
കോട്ടപ്പള്ളി, ദിനേശ് ബാബു കൂട്ടങ്ങാരം എന്നിവര്‍ സംസാരിച്ചു.