അരൂര്‍: അരൂരില്‍ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഏഴ് പേര് ആശുപത്രിയില്‍. അരൂര്‍-തണ്ണീര്‍പന്തല്‍ റോഡില്‍
ചെങ്ങണംകോട്ട് അംഗന്വാടിക്കടുത്താണ് ഏറ്റുമുട്ടലുണ്ടായത്. അഭിനവ് (18) അര്ജുന് (19) രുദ്രാക്ഷ് (18) കാര്‍ത്തിക്ക് (18) എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സമീഷ്, പ്രജിത്ത്, സജീഷ് എന്നിവര്‍ നാദാപുരം ഗവ. ആശുപത്രിയിലും ചികിത്സ തേടി. നാദാപുരത്ത് നിന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ പരാതി പ്രകാരം പോലീസ് ഒരു കേസെടുത്തിട്ടുണ്ട്. പൂര്‍വവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
