വടകര: യാത്രാ വേളയിലും ജോലി സ്ഥലത്തും കുഴഞ്ഞു വീണു മരിക്കുന്നത് അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയുന്ന മോട്ടോര്‍ വാഹന മേഖലയിലുള്ളവര്‍ക്ക് അടിസ്ഥാന ജീവന് രക്ഷാ പരിശീലനം നല്‍കുന്നതിന് എയ്ഞ്ചല്‍സ് രംഗത്ത്.
ഡ്രൈവര്‍മാര്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കും സിപിആര്‍ അടക്കമുള്ള ജീവന് രക്ഷാ പരിശീലനം നല്കാന് എയ്ഞ്ചല്‍സ് നടപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം കെ.കെ.രമ എംഎല്‍എ നിര്‍വഹിച്ചു.
എയ്ഞ്ചല്‍സിന്റെ നേതൃത്വത്തില്‍ ആശാ ഹോസ്പിറ്റല്‍, ഡയമണ്ട് ഹെല്‍ത്ത് കെയര്‍, സി.എം.ഹോസ്പിറ്റല്‍, പാര്‍ക്കോ ഹോസ്പിറ്റല്‍, കേരള എമര്‍ജന്‍സി ടീം എന്നിവയുടെ സഹകരണത്തോടെ ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ഹൃദയത്തിനായി ഒരു നടത്തം സംഘടിപ്പിച്ചു. ഗാന്ധി പ്രതിമക്ക് സമീപത്തു നിന്ന് ആരംഭിച്ച നടത്തം പുതിയ സ്റ്റാന്റില്‍ സമാപിച്ചു.
വടകര ആര്‍ടിഒ ഇ.മോഹന്‍ദാസ് ഫ്ലാഗ് ഓഫ് ചെയ്തു. സമാപന പരിപാടി കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ ഡി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എയ്ഞ്ചല്‍സ് സംസ്ഥാന ഡയറക്ടര്‍ ഡോ. കെ.എം.അബ്ദുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. മുഹമ്മദ് അഫ്രോസ് ഹൃദയ ദിന സന്ദേശം നല്കി. ഡോ. ഇ.പി.മൊഹമ്മദ്, ഡോ. സി.ഹമീദ്, ഡോ.താരിഖ് മുഹമ്മദ്, കെ.വി.മൊയ്തു,
പി.പി.സത്യനാരായണന്, ഡോ. നൗഷീദ് അനി, എയ്ഞ്ചല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി. പി. രാജന് എന്നിവര്‍ പ്രസംഗിച്ചു. ജോയല്‍ ആന്റണി, യു.കെ.മുഹമ്മദ് റയീസ്, വി.ബിഖില്‍ ബാബു, രജനീഷ് എന്നിവര്‍ നേതൃത്വം നല്കി.