തിരുവള്ളൂര്‍: ശാന്തിനികേതന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ ‘കരുതലോടെ കൗമാരം’
ബോധവല്‍ക്കരണ പരിപാടി ശ്രദ്ധേയമായി. പ്രശസ്ത സൈക്കോളജിസ്റ്റും മോട്ടിവേറ്ററുമായ ഡോ:സുജീറ നബീല്‍ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് സമീര്‍ പുളിയറത്ത് അധ്യക്ഷനായി. ജാഗ്രത ബ്രിഗേഡുകളായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള ബാഡ്ജ് പിടിഎ പ്രസിഡന്റ് വിതരണം ചെയ്തു. അബ്ദുസമദ് എടവന സംസാരിച്ചു. പ്രധാനധ്യാപിക വൃന്ദ കെ.പി സ്വാഗതവും ജാഗ്രത സമിതി കോഡിനേറ്റര്‍ സജീറ എ.കെ നന്ദിയും പറഞ്ഞു.
