കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച മലയാളിയായ അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് കോഴിക്കോട്ടെ
കണ്ണാടിക്കലില്‍. അമരാവതി വീട്ടിലും പരിസരത്തുമായി ജനസാഗരമാണ് അന്ത്യോപചാരം അര്‍പിക്കാനെത്തിയത്. ഓരോ മലയാളിയുടെയും ഹൃദയത്തില്‍ ഇടം പിടിച്ച അര്ജുന് നാട് ആദരാഞ്ജലി അര്പിക്കുകയാണ്.
കുടുംബത്തിന് താങ്ങും തണലുമായ മുപ്പതുകാരന് 80 ദിവസം മുമ്പ് അമരാവതി വീട്ടില്‍ നിന്ന് ഇറങ്ങിപോയപ്പോള്‍ പ്രതീക്ഷയിലായിരുന്നു ഏവരും. ഷിരൂരിലെ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ അകപ്പെട്ട ആ യുവാവ് രക്ഷപ്പെട്ട് വരുമെന്നു കരുതിയെങ്കിലും ദിവസങ്ങള്‍ പിന്നിട്ടതോടെ ആ പ്രതീക്ഷകള്‍ അസ്ഥാനത്തായി. ഒടുവില്‍ 72-ാം നാളില്‍ ചേതനയറ്റ അര്‍ജുനെ ലോറിയില്‍ നിന്നു പുറത്തെടുക്കുകയായിരുന്നു. ഈ വേദനയോടെയാണ് ഏവരും കണ്ണാടിക്കലെ വീട്ടിലെത്തിയത്. മൃതദേഹം
വഹിച്ചുള്ള ആംബുലന്‍സ് രാവിലെ ഒന്‍പതു മണിയോടെ വീട്ടിലെത്തി. കണ്ണാടിക്കല്‍ ബസാര്‍ മുതലുള്ള വിലാപയാത്രയില്‍ ജനം കാല്‍നടയായി അനുഗമിച്ചു. അവസാനചടങ്ങുകളില്‍ പങ്കെടുക്കാനും അന്ത്യോപചാരം അര്പിക്കാനുമായി ആയിരങ്ങളാണ് നാടിന്റെ നാനാദിക്കുകളില്‍നിന്നും ഒഴുകിയെത്തുന്നത്. മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാധാരണക്കാരും ഉള്‍പെടെ വന്‍ജനാവലിയാണ് കണ്ണാടിക്കലില്‍. അന്ത്യോപചാരം അര്‍പിച്ചതിന് ശേഷം സംസ്കാര ചടങ്ങുകള്‍ നടക്കും.