നാദാപുരം: നരിക്കുന്ന് യുപി സ്കൂളിന്റെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന നാടക ക്യാമ്പ് നാളെ തുടങ്ങും. പ്രശസ്ത നാടക സംവിധായകന് മനോജ് നാരായണന് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാലത്ത് എട്ടിന് കവിയും പ്രഭാഷകനുമായ ഗോപീനാരായണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ നാടക പ്രവര്‍ത്തകര്‍ പങ്കെടുക്കും. പി.ടി.എയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ക്യാമ്പ് ഞായറാഴ്ച വൈകീട്ടോടെ സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രധാനാധ്യാപകന് സത്യന് പാറോല്‍, പി.ടി.എ പ്രസിഡന്റ് ബിജു മലയില്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍ രാജീവ് വള്ളില്‍, ഇ.ദീപേഷ് എന്നിവര്‍ പങ്കെടുത്തു.