വടകര: ട്രെയിന്‍ യാത്രാ ദുരിതം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുക, വടകര റെയില്‍വേ സ്റ്റേഷനിലെ
പാര്‍ക്കിങ് ഫീസ് വര്‍ധനവ് പിന്‍വലിക്കുക എന്നീ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി റെയില്‍വേ സ്റ്റേഷന് മാര്‍ച്ചും സായാഹ്ന ധര്‍ണയും നടത്തി. വാഹന പാര്‍ക്കിങിനായി സജ്ജീകരിച്ച പുതിയ ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള നിരക്ക് ഇരട്ടിയിലേറെയാണ് വര്‍ധിപ്പിച്ചത്. ഇരുചക്ര വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ ഭീമമായ ചാര്‍ജ് ഏര്‍പ്പെടുത്തി
ജനങ്ങളെ കൊള്ളയടിക്കുകയാണ് റയില്‍വെ. വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്നു വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചാര്‍ജ് വര്‍ധന വന്‍ തിരിച്ചടിയായിട്ടുണ്ട്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് റെയില്‍വേയും കരാറുകാരും ചേര്‍ന്ന് യാത്രക്കാരെ കൊള്ളയടിക്കുകയാണ്. ഇതിനെതിരെയാണ് സമരം.
ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആര് എസ് റിബേഷ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എം കെ വികേഷ് സ്വാഗതം പറഞ്ഞു.


ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആര് എസ് റിബേഷ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എം കെ വികേഷ് സ്വാഗതം പറഞ്ഞു.