നാദാപുരം: ഇടതുമുന്നണിയെ വഞ്ചിച്ച് സിപിഎമ്മിനെതിരെ നുണ പ്രചരിപ്പിക്കുന്ന പി.വി.അന്‍വറിനെതിരെ സിപിഎം
നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ കല്ലാച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തി. വര്ഗവഞ്ചകന് അന്‍വര്‍ പാര്‍ട്ടി ശത്രുക്കളുടെ കോടാലി എന്നെഴുതിയ ബാനറുമേന്തിയായിരുന്നു പ്രകടനം. സിപിഎം നാദാപുരം ഏരിയ സെക്രട്ടറി പി.പി.ചാത്തു, ജില്ല കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ് ,ഏരിയ കമ്മിറ്റി അംഗങ്ങളായ എ.മോഹന്‍ ദാസ്, സി.എച്ച്.മോഹനന്, കെ.കെ.ദിനേശന്, പി.കെ.രവീന്ദ്രന്, കെ.പി.കുമാരന്, കെ.ശ്യാമള, സി.കെ.അരവിന്ദാക്ഷന് എന്നിവര്‍ സംസാരിച്ചു.
