നിലമ്പൂര്‍: പിവി അന്‍വര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. നിലമ്പൂരിലും
എടക്കരയിലും സിപിഎം നേതൃത്വത്തില്‍ കനത്ത പ്രതിഷേധ പ്രകടനം നടന്നു. പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യം മുഴക്കിയും അന്‍വറിനെതിരെ ബാനര്‍ ഉയര്‍ത്തി പിടിച്ചുമാണ് പ്രതിഷേധം. ഗോവിന്ദന് മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയും കാലും വെട്ടിയെടുത്തു പുഴയില്‍ തള്ളും എന്ന് മുദ്രാവാക്യം മുഴക്കിയാണ് നിലമ്പൂരിലെ പ്രതിഷേധ പ്രകടനം.
നിലമ്പൂരില്‍ പിവി അന്‍വറിന്റെ കോലവും കത്തിച്ചു. പി വി അന്‍വറിനെതിരായി മലപ്പുറത്ത് സിപിഎം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. എടവണ്ണയില്‍ ഏരിയകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. പ്രകടനത്തില്‍
അന്‍വറുമായി അടുത്ത ബന്ധമുള്ള പ്രവര്‍ത്തകരും പങ്കെടുത്തു.
എടവണ്ണയിലെ പ്രകടനത്തില്‍ അന്‍വറിനെതിരെ കനത്ത മുദ്രാവാക്യം ഉയര്‍ന്നു. നേതാക്കള്‍ക്കെതിരെ തിരിഞ്ഞാല്‍ കൈയും വെട്ടും കാലും വെട്ടുമെന്നും പ്രസ്ഥാനത്തിന് നേരെ വന്നാല്‍ തിരിച്ചടിക്കും കട്ടായമെന്നും പറഞ്ഞാണ് പ്രകടനം. അന്‍വര്‍ കുലം കുത്തിയാണെന്നും തെമ്മാടിയാണെന്നും മുദ്രവാക്യം വിളിച്ചു. പൊന്നേ എന്ന് വിളിച്ച നാവില്‍ പോടാ എന്ന് വിളിക്കാനറിയാം, കക്കാനും മുക്കാനും വണ്‍മാന്‍ഷോ നടത്താനും പാര്‍ട്ടിയെ ഉപയോഗിച്ചു, അത് നടക്കാത്തപ്പോള്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞുവെന്നും മുദ്രാവാക്യം വിളിച്ചു. അന്‍വറിന്റെ വീട് സ്ഥിതി ചെയ്യുന്ന എടവണ്ണ ഏരിയ കമ്മിറ്റിയുടെ പ്രകടനത്തിലാണ് ഭീഷണിയോടെയുള്ള മുദ്രാവാക്യം ഉയര്‍ന്നത്.