വടകര: ‘സ്വച്ഛതാ ഹി സേവ’ എന്ന ഭാരത സര്‍ക്കാരിന്റെ ശുചീകരണ യജ്ഞ ബോധവല്ക്കരണത്തില് റെയില്‍വേയുമായി
കൈകോര്‍ത്ത് വടകര ലയണ്‍സ് ക്ലബ്ബും. ക്ലബ് പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന് പരിസരം വൃത്തിയാക്കി.
പ്രസിഡന്റ് കെ.പി.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ സ്റ്റേഷന് സുപ്രണ്ട് ടി.പി.മനീഷ് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ വിപിന്‍ അശോക്, വത്സലന്‍ കുനിയില്‍, കെ.ബാലന്, വാസു പുറമേരി, സി.കെ.ജനാര്ദ്ദനന്, അജിത് പാലയാട്ട്, ഇ.ഗീതാഞ്ജലി, ലത ജനാര്ദ്ദനന് എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി. അതിരാവിലെ തന്നെ ഇവര്‍ കാടുമൂടിയ റെയില്‍വേ സ്റ്റേഷന് പരിസരം വൃത്തിയാക്കാന്‍ രംഗത്തെത്തി.