തൃശൂര്‍: തൃശൂരില്‍ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ തമിഴ്നാട്ടില്‍ പിടിയില്‍.
പ്രതികളില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു. ഹരിയാനക്കാരായ സംഘം നാമക്കല്ലില്‍ നാടകീയമായാണ്
തമിഴ്നാട് പോലീസിന്റെ പിടിയിലായത്. നേരത്തെ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊള്ള നടത്തിയ അതേസംഘമാണ് ഇതെന്നാണ് വിവരം. പണം കണ്ടയ്നറില് കൊണ്ടുപോവുകയായിരുന്നു. എസ്.കെ.ലോജിറ്റിക്സിന്റെതാണ് കണ്ടെയ്നർ. ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്. കവര്‍ച്ച സംഘത്തിന്റെ കയ്യില്‍ തോക്കും ഉണ്ടായിരുന്നുവെന്ന് പറയുന്നു.
മറ്റൊരുവാഹനത്തെ കണ്ടെയിനര്‍ ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് തമിഴ് നാട് പോലീസ് പിന്തുടര്ന്ന് പ്രതികളെ പിടികൂടുകയായായിരുന്നു. ഇതിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് പോലീസ് സ്വയരക്ഷക്കായി വെടിയുതിര്‍ത്തത്.
തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് പുലര്‍ച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍ച്ച നടന്നത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപയും കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപയും, ഷൊര്‍ണൂര്‍ റോഡിലെ എടിഎമ്മില്‍ നിന്ന് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്.