കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന് യോഗ്യതയില്ലെന്നും അന്‍വറിനെ ഇനി കുലംകുത്തിയാക്കി
തള്ളിപ്പറയുമെന്നും കെകെ രമ എംഎല്‍എ. പിണറായി വിജയനെ വിമര്‍ശിച്ചതിനാണ് ടി.പി.ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊന്നതെങ്കില്‍ സമാന വിമര്‍ശനങ്ങളാണ് അന്‍വറും ഉയര്‍ത്തുന്നതെന്ന് കെ.കെ.രമ ചൂണ്ടിക്കാട്ടി. അന്‍വറിന് പിന്നില്‍ സിപിഎമ്മിലെ വലിയൊരു വിഭാഗം ഉണ്ട്. പിണറായിയുടെ മുഖത്തുനോക്കി ഇത്തരം കാര്യങ്ങള്‍ പറയാന്‍ മറ്റൊരാള്‍ക്കും ധൈര്യമില്ലെന്നും കെ.കെ.രമ പറഞ്ഞു.
സര്‍ക്കാരിലും സിപിഎമ്മിലുമുള്ള ചീഞ്ഞുനാറലാണ് പുറത്തേക്ക് ഒഴുകുന്നത്. ഗൗരവമുള്ള വിഷയമാണ് അന്‍വര്‍ പറയുന്നത്.
ചന്ദ്രശേഖരന് ഉണ്ടായ അവസ്ഥ അന്‍വറിന് ഉണ്ടാകുമെന്ന് കരുതുന്നില്ല. എന്നാല്‍ കേസുകളില്‍ പെടുത്തുമോ എന്നറിയില്ല. പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിയില്‍ അവസാനിക്കരുത് എന്ന് പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നുണ്ടെന്നും കെ കെ രമ പറഞ്ഞു.
എന്നാല്‍ അങ്ങോട്ടാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എഡിജിപി എം.ആര്.അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് എന്തിനെന്ന് സമൂഹത്തോട് പറയണം. പൂരം കലക്കിയവരെ കണ്ടെത്തണം. യഥാര്‍ഥ കമ്യൂണിസ്റ്റുകാര്‍ ആണെങ്കില്‍ സിപിഐ ആ മുന്നണി വിടണം-കെ.കെ.രമ ആവശ്യപ്പെട്ടു.