വടകര: വയനാട് ദുരന്തം ഉണ്ടായ ഉടനെ ദുരിതാശ്വാസക്യാമ്പുകളില്‍ സഹായം എത്തിച്ച കോണ്‍ഗ്രസ് വടകര ബ്ലോക്ക് ട്രഷറര്‍ കല്ലറക്കല്‍ ലത്തീഫിനെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു. തന്റെ മൂന്ന് കടകളിലെ വസ്ത്രങ്ങള്‍ ദുരിതബാധിതര്‍ക്ക് നല്കുന്നതിനുവേണ്ടി ക്യാമ്പുകളില്‍ എത്തിക്കുകയായിരുന്നു. ആദരിക്കല്‍ ചടങ്ങില്‍ പുറന്തോടത്ത് സുകുമാരന്‍, സതീശന് കുരിയാടി, കെ.പി.കരുണന് തുടങ്ങിയവര്‍ സംബന്ധിച്ചു.