വടകര: പ്രമുഖ സോഷ്യലിസ്റ്റും അടിയന്തരാവസ്ഥാ പോരാളിയും വടകരയുടെ മുന്‍ എംഎല്‍എയും ആര്‍ജെഡി സംസ്ഥാന വൈസ്
പ്രസിഡന്റുമായ അഡ്വ: എം കെ പ്രേംനാഥിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണം ആര്‍ജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിക്കും. ഈ മാസം 29 മുതല്‍ ഒക്ടോബര്‍ ആറു വരെ ജില്ലയിലെമ്പാടും അനുസ്മരണ പരിപാടികള്‍ നടക്കുമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇരുപത്തിയൊമ്പതിന് കാലത്ത് എട്ടിന് തട്ടോളിക്കരയിലെ വീട്ടുവളപ്പില്‍ എം.കെ.പ്രേംനാഥിന്റെ സ്മൃതി മണ്ഡപത്തില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഉള്പെടെയുള്ളവര് ചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്നുള്ള പരിപാടികള്‍ വടകര ടൗണ്‍ഹാളില്‍ നടക്കും. സ്മൃതി മണ്ഡപത്തില്‍ നിന്ന് അനുസ്മരണ സമ്മേളന വേദിയിലേക്കുള്ള ദീപശിഖ കെ.പി.മോഹനന് എംഎല്‍എ തിരിതെളിയിച്ച് ലോഹ്യാ യൂത്ത് ബ്രിഗേഡിന് കൈമാറും. ദീപശിഖ ടൗണ്‍ഹാളില്‍ കാലത്ത് 10 മണിക്ക് ആര്‍ജെഡി ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്കരന് ഏറ്റുവാങ്ങും. വൈകുന്നേരം മൂന്നിന് പ്രേംനാഥിന്റെ ജീവിത യാത്രയുടെ ഫോട്ടോ പ്രദര്‍ശനവും തുടര്‍ന്ന് സ്മരണിക പ്രകാശനം, അനുസ്മരണ സമ്മേളനം എന്നിവയും നടക്കും. ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്യും. മുല്ലപ്പള്ളി രാമചന്ദ്രന്, പി.മോഹനന്, ഡോ: വര്‍ഗീസ് ജോര്‍ജ്, ഇ.കെ.വിജയന് എംഎല്‍എ, കെ.പി.മോഹനന് എംഎല്‍എ, സി.കെ.പത്മനാഭന്, സി.കെ.നാണു, പാറക്കല്‍ അബ്ദുള്ള, പി.എം.സുരേഷ് ബാബു, എന്‍.വേണു, വി.കുഞ്ഞാലി, മനയത്ത് ചന്ദ്രന്, ഇ പി ദാമോദരന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ മണ്ഡലം തോറും അനുസ്മരണ പരിപാടികള്‍ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ അനുസ്മരണ സമിതി ചെയര്മാന് എം.കെ.ഭാസ്കരന്, ജനറല്‍ കണ്‍വീനര്‍ പി.പി.രാജന്, സി.പി.രാജന്,
വി.കെ.സന്തോഷ്കുമാര്‍, ഇ.കെ.സജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.