വടകര: ചോറോട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ ചരളില്‍ മുക്കില്‍ നിന്ന് ആരംഭിച്ച് ചോറോട് ഗവ. ഹൈസ്കൂള്‍ വരെ
സുമാര്‍ തൊള്ളായിരം മീറ്ററോളം നീളത്തിലുള്ള പഞ്ചായത്ത് റോഡ് കാല്‍നടക്കു പോലും പറ്റാത്ത വിധം തകര്‍ന്ന് തരിപ്പണമായി. ചോറോട് ഹയര്‍സെക്കന്ററി സ്കൂള്‍, ഗോകുലം പബ്ലിക് സ്കൂള്‍, വടകര കോ-ഓപ്പറേറ്റീവ് കോളജ്, മേഴ്സി ബിഎഡ് കോളജ് എന്നിങ്ങനെ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ജില്ലക്കകത്തും പുറത്തും നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ജീവനക്കാരും പ്രതിദിനം വരികയും പോവുകയും ചെയ്യുന്ന പ്രധാന റോഡിനാണ് ഈ അവസ്ഥ.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോ ഓപ്പറേറ്റീവ് കോളജിന് മുന്നില്‍ നിന്നു തുടങ്ങി താഴോട്ട് ഏതാണ്ട് അമ്പത് മീറ്ററോളം ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് നന്നാക്കിയതൊഴിച്ചാല് ബാക്കി ഭാഗത്തെവിടെയും ടാര്‍ പോലും കാണാന്‍ കഴിയാത്ത വിധം റോഡ് തകര്‍ന്നിരിക്കുകയാണ്. ഈ റോഡിന് അരികിലായി സ്ഥിതിചെയ്യുന്ന ചോറോട് പഞ്ചായത്ത് മെറ്റീരിയല്‍ കലക്ഷന്‍ സെന്റര്‍ മുതല്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ വരെയുള്ള ഭാഗം ടാര്‍ ചെയ്യാതെ ചെമ്മണ് പാതയായാണ് കിടക്കുന്നത്. പഞ്ചായത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു റോഡിന്റെ അവസ്ഥയാണിത്.
മുമ്പ് എം.കെ.പ്രേനാഥ് എംഎല്‍എ ആയിരിക്കെ അദ്ദേഹത്തിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡിന്റെ
ആദ്യഘട്ടം നിര്‍മിച്ചത്. പരിസരവാസികളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നിരവധിതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും റോഡ് സഞ്ചാര യോഗ്യമാക്കാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല. ജലനിധി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന്റെ പേരാണ് പഞ്ചായത്ത് അധികൃതര്‍ റോഡ് പ്രവൃത്തി നടത്താത്തതിന് കാരണമായി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ അങ്ങാടിമലയിലെ ജലനിധി ടാങ്കിലേക്കുള്ളതും തിരിച്ച് വീടുകളിലേക്ക് വിതരണത്തിനുമുള്ളതായ പൈപ്പുകള്‍ റോഡില്‍ കുഴിയെടുത്ത് സ്ഥാപിച്ചിട്ടുതന്നെ മൂന്നു മാസത്തിലേറെയായി. വെട്ടിപ്പൊളിഞ്ഞ് കാല്നടക്ക് പോലും കഴിയാത്ത വിധമായിത്തീര്ന്ന റോഡ് അടിയന്തിരമായി പ്രവൃത്തി പൂര്‍ത്തീകരിച്ച് റീ ടാര്‍ ചെയ്യണമെന്ന് കുരിക്കിലാട്-പുത്തന്‍തെരു സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ആര്‍ജെഡിയും കൂടി ചേര്‍ന്ന് ഭരണം നടത്തുന്ന ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ മുന്നണി ബന്ധം നോക്കാതെ സമരത്തിനിറങ്ങുമെന്ന് യോഗം മുന്നറിയിപ്പു നല്കി.
നാളോന്റവിട മീത്തലില് നടന്ന സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ ആര്‍ജെഡി എട്ടാം വാര്‍ഡ് പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ എം.പി.അശോകന് ഉദ്ഘാടനം ചെയ്തു. ആര്‍ജെഡി ജില്ലാ കമ്മിറ്റി അംഗം ശ്രീജേഷ് നാഗപ്പള്ളി അധ്യക്ഷത വഹിച്ചു. എന്‍ എം പ്രകാശന്, ഗംഗാധരന് ചിങ്ങന്റവിട, ഗിരീഷ് കുന്നോത്ത്, എന്‍ എം പ്രസാദ്, വട്ടക്കണ്ടി പ്രദീപന്, രജീഷ് പയനുള്ള പറമ്പത്ത്,
എന്‍.എം.വിനോദന്‍, ശശി നല്ലൂര്, എം എം ഷീബ, പി ടി തങ്കമണി, എന്‍ എം സുമിഷ, ഉഷ വിനോദ് എന്നിവര്‍ സംസാരിച്ചു.