കൊയിലാണ്ടി: സാധാരണനിലയില്‍ വാഴ എങ്ങനെയാണ് കുലക്കുക എന്നത് ഏവര്‍ക്കും അറിയാം. എന്നാല്‍ ചിത്രത്തിലേത്
പോലെ ഇങ്ങനെ കുലച്ചാലോ? കൊയിലാണ്ടി കൊല്ലം രശ്മി ഭവനത്തില്‍ ഇ.എസ്.രാജന്റെയും ബേബിയുടെയും വീട്ടിലെ കുലച്ച വാഴ നാട്ടുകാരില്‍ കൗതുകം പകര്‍ന്നിരിക്കുകയാണ്. അടിഭാഗം തണ്ടില്‍ നിന്നാണ് വാഴയുടെ കുല പുറത്ത് വന്നിരിക്കുന്നത്. വലുപ്പമുള്ള നാല് പടലകള്‍ കാണാം. മൈസൂര്‍ വാഴയിലാണ് പ്രകൃതി ഈ വികൃതി ഒപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൗതുകമായ ഈ കുല വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഇൗ വിസ്മയകാഴ്ച കാണാന്‍ നാട്ടുകാര്‍ എത്തുന്നുണ്ട്.
-സുധീര്‍ കൊരയങ്ങാട്

-സുധീര്‍ കൊരയങ്ങാട്