വടകര: ചോറോട് പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ തീരദേശ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ പുനര്‍ നിര്‍മാണം നല്ല
രീതിയില്‍ നടത്താത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. കൈനാട്ടി ജംഗ്ഷനില്‍ നിന്ന് തീരദേശമേഖലയായ മീത്തലങ്ങാടിയിലേക്കും കക്കാട്ട് പള്ളി ഭാഗത്തേക്കുമുള്ള റോഡാണ് തകര്‍ന്ന് ദുര്‍ഘടം പിടിച്ചതുപോലെയായിരിക്കുന്നത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണെടുത്തതിന്റെ ഫലമായാണ് റോഡ് തകര്‍ന്നത്. നൂറുകണക്കിനാളുകള്‍ ഗതാഗതത്തിന് ഉപയോഗിക്കുന്ന ഈ റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ പഞ്ചായത്ത് ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. സ്കൂള്‍ ബസ്, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങള്‍ക്കൊന്നും നേരാംവണ്ണം പോകാനാവാത്ത അവസ്ഥയാണ്. കാല്‍നട പോലും ബുദ്ധിമുട്ടിലായി. കഷ്ടിച്ച് പോകുന്ന ഇരുചക്രവാഹനങ്ങള്‍ റോഡില്‍ തെന്നി വീഴുന്നു. ദിവസങ്ങള്‍ ചെല്ലുന്തോറും റോഡ് കൂടുതല്‍ ശോചനീയമായിരിക്കുകയാണ്.
ജനങ്ങളുടെ സഞ്ചാരം ദുരിതത്തിലാക്കുന്ന അവസ്ഥക്ക് അടിയന്തര പരിഹാരം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ചോറോട് മണ്ഡലം
കമ്മിറ്റി ആവശ്യപ്പെട്ടു. പരിഹാരം ഉണ്ടാകാത്ത പക്ഷം ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അറിയിച്ചു.