വടകര: കോണ്‍ഗ്രസ് നേതാവ് പി.പി.കുഞ്ഞിക്കേളുവിനു പണിക്കോട്ടി നാട് വികാരനിര്‍ഭരമായ യാത്രയപ്പ് നല്കി. ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട നൂറുകണക്കിനാളുകള്‍ അന്ത്യോപചാരം അര്പിച്ചു. പിന്നീട് മൃതദേഹം വന്‍ജനാവലിയുടെ
സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
നാടിന്റെ വികസനത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയ വ്യക്തിത്വമാണ് കുഞ്ഞിക്കേളുവിന്റേതെന്ന് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അനുസ്മരിക്കുന്നു. രണ്ടു തവണയായി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പറായ അദ്ദേഹം നാടിന്റെ ഹൃദയത്തുടിപ്പ് തൊട്ടറിഞ്ഞ നേതാവായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ മുന്നോട്ടു പോയ കുഞ്ഞിക്കേളു അതിശയിപ്പിക്കുന്ന സംഘടനാ പാടവം കാഴ്ചവെച്ചു. വില്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം, വടകര ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ പദവികള്‍ അലങ്കരിച്ചു. കുട്ടോത്ത് പ്രദേശത്ത് ആയുര്‍വ്വേദ ആശുപത്രി കൊണ്ടുവരാനും മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍
ശ്രമമുണ്ടായപ്പോള്‍ ശക്തമായി എതിര്‍ക്കാനും നാട്ടുകാരുടെ സഹായത്താല്‍ സ്വന്തം സ്ഥലവും കെട്ടിടവുമുണ്ടാക്കി നിലനിര്‍ത്താനും കഠിനമായി പരിശ്രമിച്ചു. ദീര്‍ഘകാലം ഇടതുപക്ഷത്തിന്റെ കൈകളിലായിരുന്ന വില്യാപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ഭരണം യുഡിഎഫിന്റെ കൈകളിലെത്തിക്കാനും കുട്ടോത്ത് ബ്രാഞ്ച് ഓഫീസ് കൊണ്ടുവരാനും മുഖ്യ പങ്കുവെച്ചത് കുഞ്ഞിക്കേളുമായിരുന്നു. അദ്ദേഹത്തിന്റെ വളര്‍ച്ചക്ക് പൊന്നാറത്ത് ബാലകൃഷ്ണന് ഏറെ സഹായിച്ചു.
ശാസ്ത്രവിഷയം കൈകാര്യം ചെയ്തിരുന്ന കുഞ്ഞിക്കേളു മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്കൂളിന് വേണ്ടി ഒട്ടനവധി അംഗീകാരങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. മികച്ച അധ്യാപകന് എന്ന രീതിയില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുമുണ്ട്.
ലോകനാര് കാവ് ക്ഷേത്രത്തിന്റെ വികസന രംഗത്ത് മുന്നേറ്റമുണ്ടാക്കുന്നതില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് എന്ന നിലയില്‍ കുഞ്ഞിക്കേളുവിന്റെ പങ്ക് ശ്രദ്ധേയമാണ്. കലാരംഗത്ത് പുതിയ തലമുറയെ വളര്‍ത്തിയെടുക്കാന്‍ ജവഹര്‍ സാംസ്കാരിക
വേദിയിലൂടെയും മറ്റും ഒട്ടനവധി പരിപാടികള്‍ സംഘടിപ്പിച്ചു.
കുഞ്ഞിക്കേളുവിന്റെ ഭൗതിക ശരീരത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കോണ്‍ഗ്രസ് പതാക പുതപ്പിച്ചു.
മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണി, ഷാഫി പറമ്പില്‍ എംപി, കെ.മുരളീധരന്, കെ.പ്രവീണ്‍കുമാര്‍, പാറക്കല്‍ അബ്ദുള്ള എന്നിവര്‍ ബന്ധുക്കളെ വിളിച്ച് അനുശോചനം അറിയിച്ചു. കെ.പി.കുഞ്ഞമ്മത് കുട്ടി എംഎല്‍എ, കെ.സി.അബു, കെ.ബാലനാരായണന്‍, അഡ്വ. ഐ.മൂസ, അച്യുതന് പുതിയെടുത്ത്, ബവിത്ത് മലോല്‍, സി.വി.അജിത്ത്, സതീശന് കുരിയാടി, ആര്.ബാലറാം, പുത്തലത്ത് ഇബ്രായി, ആയാടത്തില്‍ രവീന്ദ്രന് തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്പിച്ചു.
സംസ്കാരത്തിനു ശേഷം പണിക്കോട്ടി റോഡില്‍ നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള അധ്യക്ഷത വഹിച്ചു. അഡ്വ: ഐ. മൂസ, രാധാകൃഷ്ണന് കാവില്‍, വി.പി. ദുല്‍ഖിഫില്‍, പി.സി.ഷീബ, പി.പി.പ്രഭാകരന്, എം.കെ.റഫീഖ്, സി.പി.ബിജു പ്രസാദ്, ടി.ഭാസ്കരന്, വി.ചന്ദ്രന്, എന്‍.ബി.പ്രകാശ് കുമാര്‍, കെ.പി.ദിനേശന് , എം.പി.വിദ്യാധരന്, വിനോദ് ചെറിയത്ത്, പി.പി.മുകുന്ദന്, അരിക്കോത്ത് രാജന്, തേറത്ത് കുഞ്ഞികൃഷ്ണന് നമ്പ്യാര്‍, എടവത്ത് കണ്ടി
കുഞ്ഞിരാമന്, പൊന്നാറത്ത് മുരളി, പി.രാജന്, ജി.ശ്രീനാഥ്, ഷീല പത്മനാഭന് എന്നിവര്‍ പ്രസംഗിച്ചു.