വടകര: ശാസ്ത്രസാഹിത്യപരിഷത്തും യുറീക്ക ബാലവേദിയും സംയുക്തമായി ദ്വിദിനബാലോത്സവം സംഘടിപ്പിച്ചു.
ഓണോത്സവം-2024 എന്ന പേരില്‍ കീഴല്‍ മുക്കില്‍ സംഘടിപ്പിച്ച പരിപാടി കുട്ടികള്‍ക്ക് കലാവിരുന്നായി. തോടന്നൂര്‍, വടകര മേഖലകളില്‍ നിന്നായി 60 കുട്ടികള്‍ സഹവാസക്യാമ്പില്‍ പങ്കെടുത്തു. വേറിട്ട അനുഭവം പകര്‍ന്നായിരുന്നു ഇവരുടെ മടക്കം.
പാട്ടുകളും കളികളും മാജിക്കും സയന്‍സ് പരീക്ഷണങ്ങളും കുട്ടികള്‍ ഏറെ ആസ്വദിച്ചു. ജ്യോതിശാസ്ത്രക്ലാസിലൂടെ കുട്ടികള്‍ക്ക് ആകാശവിസ്മയങ്ങള്‍ പരിചയപ്പെടുത്തി. കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് പായസം പാചകം ചെയ്യുകയും പൂക്കളങ്ങള്‍ തീര്‍ക്കുകയും ചെയ്തു.
സംസ്ഥാനസബ്കമ്മിറ്റി അംഗം ശശിധരന് മണിയൂര്‍ ബാലോത്സവം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍
ഒ.പി.ബാബു അധ്യക്ഷത വഹിച്ചു. പരിഷത്ത് യൂണിറ്റ് സെക്രട്ടറി ടി.എം.ശ്രുതി സ്വാഗതം പറഞ്ഞു. ബാലവേദി യൂണിറ്റ് പ്രസിഡന്റ് റിയാലക്ഷ്മി പതാക ഉയര്‍ത്തി
അനുരാഗ് എടച്ചേരി, കെ.വി.സുബിന്, രാജീവ് മേമുണ്ട, ബാലകൃഷ്ണന് കുട്ടോത്ത്, കെ.വിജയന് എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു.
ടി.മോഹന്‍ദാസ്, കെ.വിജയന്, സുബീഷ് കുട്ടോത്ത്, ഇ.പി.രാജന്, അമൃത എന്നിവര്‍ നേതൃത്വം നല്കി. ക്യാമ്പംഗങ്ങളായ ഫില്‍സ ഷില്ലാന്, കനിഷ്ക് എന്നിവര്‍ വിവിധ സെഷനുകള്‍ വിലയിരുത്തി. സമാപനയോഗത്തില്‍ പരിഷത്ത് ജില്ലാപ്രസിഡന്റ് ബി.മധു, സെക്രട്ടറി വി.കെ.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.