നാദാപുരം: മഞ്ഞപ്പിത്തം വ്യാപകമായ സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനം സജീവമായി. വാണിമേല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപനങ്ങളില്‍ പരിശോധനയും ബോധവല്‍ക്കരണവും നടത്തി.
പരപ്പുപാറ, ഭൂമിവാതുക്കല്‍, ക്രസന്റ് സ്കൂള്‍ പരിസരം എന്നിവിടങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, സ്കൂള്‍ പാചകപ്പുര എന്നിവിടങ്ങളില്‍ പരിശോധന നടത്തി. പഴകിയ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും ശുചിത്വം ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശിച്ചു.
മഞ്ഞപ്പിത്ത രോഗബാധ വ്യാപകമായ സാഹചര്യത്തില്‍ ശുചിത്വ ശീലങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും രോഗബാധ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫര്‍ ഇഖ്ബാല്‍ അറിയിച്ചു.
ക്രസന്റ് സ്കൂള്‍ പരിസരത്ത് ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍ വില്പന നടത്തരുതെന്ന് നിര്‍ദ്ദേശിച്ചു. ക്രസന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍, എംഎല്‍പി സ്കൂള്‍ ഭൂമിവാതുക്കല്‍ എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജയരാജ് നേതൃത്വം നല്കി. ജൂനി: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വിജയരാഘവന്.പി, സതീഷ്. സി.പി, ചിഞ്ചു.കെ.എം, ദിവ്യ വര്‍ഗീസ് എന്നിവര്‍ നല്കി.