വടകര: താഴെഅങ്ങാടി കൊയിലാണ്ടി വളപ്പിലെ പൗരപ്രമുഖന്‍ കെ.വി.കുഞ്ഞമ്മദ് (78) അന്തരിച്ചു. ശാന്തിനികേതന്‍ ചാരിറ്റബള്‍
ട്രസറ്റ് ചെയര്മാന്, സക്കാത്ത് കമിറ്റി ചെയര്മാന്, മസ്ജിദ് സലാം, ശാന്തി സെന്റര്‍ സ്ഥാപക മെമ്പര്‍, മാധ്യമം വടകര ബ്യുറോ മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് വളണ്ടിയര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ : രയരോത്ത് ഐഷു. സഹദോരങ്ങള്‍: പരേതനായ കെ.വി.മഹമൂദ്, മൈമു, കെ.വി. മമ്മു മാസ്റ്റര്‍, ടി.കെ.ഇബ്രാഹിം, സൈനബ. മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) ളുഹറിന് ശേഷം ഒരു മണിക്ക് വടകര ശൈഖ് ജുമാ മസ്ജിദില്‍.
