വടകര: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ആശ്വാസ് കുടുംബ സുരക്ഷ പദ്ധതിയുടെ 11-ാം
ഘട്ട സഹായ വിതരണം 26ന് വടകര ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വീതം 5 കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ അന്നു വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. കുടുംബ സുരക്ഷ പദ്ധതിയില്‍ ചേര്‍ന്ന അംഗങ്ങളില്‍ ഒരാള്‍ മരണമടഞ്ഞാല്‍ അദ്ദേഹത്തിന്റെ കുടുംബങ്ങള്ക്കുളളതാണ് ഈ തുക.
2023 ജൂലായ് 1 മുതല്‍ നടപ്പിലാക്കിയ ഈ പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ 26000 ത്തില്‍ പരം അംഗങ്ങളുണ്ട്. ഇതുവരെയായി ഈ പദ്ധതിയിലൂടെ 50 പേരുടെ കുടുംബങ്ങള്‍ക്ക് 5 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു. പതിനൊന്നാം ഘട്ട വിതരണമാണ് വടകര ടൗണ്‍ഹാളില്‍ നടക്കുന്നത്. ഇതോടെ അഞ്ചരക്കോടി രൂപയോളയാവും വിതരണം ചെയ്ത തുക. പദ്ധതിയില്‍ ചേരുന്ന ഒരംഗം മരണമടഞ്ഞാല്‍ മറ്റ് അംഗങ്ങളില്‍ നിന്ന് സ്വരൂപിക്കുന്ന 50 രൂപ സംഭാവനയാണ് ഈ പദ്ധതിയിലേക്കുളള വിഹിതം. വടകര നിയോജക മണ്ഡലത്തില്‍ മൂന്നു കുടുംബങ്ങള്‍ക്ക് ഈ തുക വിതരണം ചെയ്തിട്ടുണ്ട്.
ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വടകര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു മുഖ്യാ അതിഥിയാവും. ഗ്രന്ഥകാരനും പ്രഭാഷകനുമായ ബഷീര്‍ തിക്കോടി മുഖ്യ പ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം.അബ്ദുള്‍സലാം, എം.പി.മജീഷ്കുമാര്, പി.എ.ഖാദര്‍, പി.കെ.രതീഷ്, വി.കെ.മുഹമ്മദലി, ഒ.കെ.സുരേന്ദ്രന്, കെ.കെ.അജിത്, അമല്അശോകന് എന്നിവര്‍ പങ്കെടുത്തു.