നാദാപുരം: ഇറിഗേഷന്‍ വകുപ്പിന്റെ ജീര്‍ണാവസ്ഥയിലായ അക്വഡേറ്റ് അപകട ഭീഷണിയില്‍. നാദാപുരം, പുറമേരി ഗ്രാമ
പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കക്കംവെള്ളിയിലെ അക്വഡേറ്റാണ് കാലപ്പഴക്കത്തില്‍ ജീര്‍ണിച്ച് അപകട ഭീഷണി ഉയര്‍ത്തുന്നത്. അഞ്ച് പതിറ്റാണ്ട് മുമ്പ് കക്കംവെള്ളി ബ്രാഞ്ച് കനാലില്‍ നിന്ന് എടച്ചേരി ഭാഗത്തേക്ക് പോകുന്ന ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ ഭാഗമായാണ് അക്വഡേറ്റ്. അഞ്ച് പതിറ്റാണ്ട് മുമ്പ് പണി തീര്‍ത്ത ഈ കനാല്‍ വഴി വെള്ളം കടത്തിവിട്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കനാലില്‍ വേനല്‍ക്കാലത്ത് വെള്ളം വന്നാല്‍ കൃഷിക്കും കിണറുകളിലും യഥേഷ്ടം വെള്ളം ലഭിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാല്‍ കാലപ്പഴക്കത്തില്‍ അക്വഡേറ്റിന്റെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീണ് കമ്പികള്‍ തുരുമ്പെടുത്ത് പുറത്തായ നിലയിലാണ്. പല ഭാഗങ്ങളിലും വിള്ളല്‍ വീണിട്ടുണ്ട്.
സമീപത്തെ എല്‍പി സ്കൂളിലെ കുട്ടികളടക്കമുള്ള നാട്ടുകാര്‍ യാത്ര ചെയ്യുന്ന റോഡിന് മുകളിലൂടെയുള്ള അക്വഡേറ്റ് അപകട
ഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. ആര്‍ക്കും ഉപകാരമില്ലാത്ത അക്വഡേറ്റ് പൊളിച്ച് മാറ്റണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

സമീപത്തെ എല്‍പി സ്കൂളിലെ കുട്ടികളടക്കമുള്ള നാട്ടുകാര്‍ യാത്ര ചെയ്യുന്ന റോഡിന് മുകളിലൂടെയുള്ള അക്വഡേറ്റ് അപകട
