വട്ടോളി: ബംഗളൂരുവില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകന്
പി.പി.ഷാജിയുടെ വേര്‍പാട് വട്ടോളി ഗ്രാമത്തിന്റെ നൊമ്പരമായി. പ്രഗത്ഭനായ അധ്യാപകനെന്ന നിലയില്‍ തിളങ്ങിയ അദ്ദേഹത്തിന് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി.
വട്ടോളി നാഷനലില്‍ യുപി അധ്യാപകനായി സര്‍വീസില്‍ കയറിയ പി.പി.ഷാജിയുടെ സ്ഥിരോത്സാഹം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഹയര്‍ സെക്കന്ററിയിലേക്ക് പ്രമോഷന് ലഭിക്കുകയുണ്ടായി. കലാ-ശാസ്ത്ര രംഗത്തു നിറഞ്ഞു നിന്നിരുന്നു. പൊതുരംഗത്തും തന്റെ സാന്നിധ്യം അറിയിച്ചു.
വൈകീട്ട് മൂന്നു മണിയോടെ ബംഗളൂരുവില്‍ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം രാത്രി വൈകി വീട്ടുപറമ്പില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്്കരിച്ചു. കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ്, വട്ടോളി
നാഷനല്‍ സ്കൂള്‍ മാനേജര്‍ അരയില്ലത്ത് രവി,
സ്കുള് പ്രിന്‍സിപ്പാള്‍ എ.മനോജന്, പ്രധാനാധ്യാപിക കെ.പ്രഭാനന്ദിനി, വിവിധ രാഷ്ടിയകക്ഷി പ്രതിനിധികളായ വി.എം.ചന്ദ്രന്, കെ.ടി.രാജന്, യുവ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ, ഷാജി വട്ടോളി, എന്‍.വി.ചന്ദ്രന്, നാഷനല്‍ ഇംഗ്ലീഷ് മീഡിയം പ്രിന്‍സിപ്പല്‍ സുഷമ ആനോറമ്മല്‍, ഹയര്‍ സെക്കണ്ടറി, ഹൈസ്കൂള്‍ മോധാവികള്‍, അധ്യാപകര്‍, വിവിധ രാഷ്ടിയപാര്ട്ടി പ്രവര്‍ത്തകര്‍, നാട്ടുകാര്‍, ബഹുജനങ്ങള്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്പിച്ചു.
പി.പി.ഷാജിയുടെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. എം.പി രാജന് അധ്യക്ഷത വഹിച്ചു. പി.പി.അശോകന്, ഷാജി.കെ.പി, ബാബു.സി, പ്രകാശന് എലിയാറ, എ.പി.കുഞ്ഞബ്ദുള്ള, ടി.കെ.രാജന്, പറമ്പത്ത് കുമാരന് എന്നിവര്‍ അനുസ്മരിച്ചു.
എം.എം.രാധാകൃഷ്ണന് സ്വാഗതം പറഞ്ഞു.
-ആനന്ദന് എലിയാറ