വടകര: വന്യജീവികള്‍ വനവാസ മേഖലകളില്‍ ഇറങ്ങി മനുഷ്യജീവനും കൃഷിക്കും നാശം വരുത്തുന്നതിന് പരിഹാരം കാണുക,
ഇതിനായി കേന്ദ്രസര്‍ക്കാര്‍ വനം വന്യജീവി നിയമത്തില്‍ ഭേദഗതി വരുത്തുക, വനവും ജനവാസ മേഖലയും വേര്‍തിരിക്കുന്ന മതിലുകളും വേലികളും ട്രഞ്ചുകളും പണിയുക, വന്യജീവി അക്രമങ്ങളില്‍ ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ സപ്തംബര്‍ 25ന് നടക്കുന്ന പാര്‍ലമെന്റ് ധര്‍ണയില്‍ വടകര ഏരിയയില്‍ നിന്ന് പങ്കെടുക്കുന്ന ഹംസ കോട്ടപ്പള്ളിയെ യാത്രയയച്ചു. വടകര റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് വിദോഷ് പതാക കൈമാറി. ഏരിയ വൈസ് പ്രസിഡന്റ് കെ.രാഘവന് സംബന്ധിച്ചു.
പാര്‍ലമെന്റ് ധര്‍ണക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അന്ന് കേരളത്തിലെ ജില്ല ഫോറസ്റ്റ് ഓഫീസുകളിലേക്കും രാജ്ഭവനിലേക്കും
മാര്‍ച്ച് ധര്‍ണയും നടക്കും.

പാര്‍ലമെന്റ് ധര്‍ണക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അന്ന് കേരളത്തിലെ ജില്ല ഫോറസ്റ്റ് ഓഫീസുകളിലേക്കും രാജ്ഭവനിലേക്കും
