വടകര: ആയിരങ്ങള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന വെള്ളികുളങ്ങര എല്‍പി സ്കൂള്‍ ശതാബ്ദി ആഘോഷിക്കുന്നു. നവംബറില്‍
തുടങ്ങുന്ന ആഘോഷ പരിപാടികള്‍ ഏപ്രില്‍ വരെ നീളും. വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശതാബ്ദി ആഘോഷിക്കാന്‍ സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗം തീരുമാനിച്ചു.
ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. കെ.അശോകന് അധ്യക്ഷത വഹിച്ചു. ചിത്രകാരനും പൂര്‍വ വിദ്യാര്‍ഥിയുമായ കെ.ആഷിന് രൂപകല്പന ചെയ്ത ശതാബ്ദി ആഘോഷ ലോഗോ യോഗത്തില്‍ പ്രകാശനം ചെയ്തു. വി.പി.രാഘവന്, ഒഞ്ചിയം ശിവശങ്കരന്, കെ.ബാലകൃഷ്ണ കുറുപ്പ്, ഷജിന കൊടക്കാട്ട്, ബാബു പറമ്പത്ത്, സി.സി.രാജന്, കെ.പ്രബീഷ്, കെ.ബിജു പ്രസാദ്, വി.പി.സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് പി.ബാബു സ്വാഗതവും പ്രധാന അധ്യാപിക കെ.പി.ഉഷ നന്ദിയും പറഞ്ഞു.
പരിപാടികളുടെ വിജയകരമായ സംഘാടനത്തിനായി ഗ്രാമപഞ്ചായത്ത് അംഗം ജൗഹര്‍ വെള്ളികുളങ്ങര ചെയര്‍മാനും കെ.പി ഉഷ
ജനറല്‍ കണ്‍വീനറും എം. രാമചന്ദ്രന് ഖജാന്‍ജിയുമായി 501 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.