വടകര: ആകസ്മികമായി സംഭവിക്കുന്ന അപകടങ്ങളില്‍ ജീവന് രക്ഷിക്കുന്നതിന് വേണ്ട പ്രഥമ ശുശ്രൂഷകളും സിപിആര്‍, ചോക്കിംഗ്, അടക്കമുള്ള പരിശീലനവും പൊതുസമൂഹത്തില്‍ എത്തിക്കാന്‍ എയ്ഞ്ചല്‍സ് കോര്‍ കമ്മിറ്റി രൂപരേഖ തയ്യാറാക്കി. പാലിയേറ്റിവ്, മോട്ടോര്‍ വാഹന ജീവനക്കാര്‍, റെസിഡന്‍സ് അസോസിയേഷന്, ആശാ വര്‍ക്കേഴ്സ്, സന്നദ്ധ സംഘടനകള്‍ തുടങ്ങിയ മേഖലകളില്‍ പരിശീലനം ലഭ്യമാക്കാനാണ് ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗ തീരുമാനം.
യോഗത്തില്‍ തഹസില്‍ദാര്‍ ഡി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ലോകഹൃദയ ദിനത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്താന്‍ പദ്ധതി ആവിഷ്കരിച്ചു. തഹസില്‍ദാറായി ചാര്‍ജെടുത്ത ഡി.രഞ്ജിത്തിന് ചടങ്ങില്‍ സ്വീകരണം നല്കി. എയ്ഞ്ചല്‍സ് സംസ്ഥാന ഡയറക്ടര്‍ ഡോ. കെ.എം.അബ്ദുള്ള, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.കെ.ഷാജി, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.സബിന്‍, ഡോ. മുഹമ്മദ് അഫ്രോസ്, ഡോ.എം.ടി.മോഹന്‍ദാസ്, ഡോ.ടി.പി.മൊഹമ്മദ്, ഡോ. നൗഷീദ് അനി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി.രാജന്, ഫിനാന്‍സ് ഡയറക്ടര്‍ കെ.ചന്ദ്രന്, പി.പി.സത്യനാരായണന്, സിയം ഹോസ്പിറ്റല്‍ മാനേജര്‍ റഹീസ്, സ്പെഷ്യല്‍ തഹസില്‍ദാര്‍ വി.കെ.സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.