കുറ്റ്യാടി: കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് സംസ്ഥാന സമ്മേളന സമര സന്ദേശ യാത്രക്ക് കുറ്റ്യാടിയില്‍
സ്വീകരണം നല്കി. അര്‍ബന്‍ ബാങ്കുകളുടെ നിലനില്‍പ്പ്, ജനങ്ങളുടെ ആവശ്യങ്ങള്‍, ജീവനക്കാരുടെ അവകാശങ്ങള്‍, അര്‍ബന്‍ ബാങ്കുകള്‍ക്ക് നേരെ നടക്കുന്ന ആര്‍ബിഐ നടപടികള്‍ എന്നിവ ചര്‍ച്ചയാകുന്ന സംസ്ഥാന യാത്ര ഒക്ടോബര്‍ 13 ന് പുതുപ്പള്ളിയില്‍ സമാപിക്കും. ഒക്ടോബര്‍ 26, 27 തിയ്യതികളില്‍ മഞ്ചേരിയിലാണ് സംഘടനയുടെ 18-ാം സംസ്ഥാന സമ്മേളനം.
കുറ്റ്യാടിയില്‍ നല്കിയ സ്വീകരണം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ടി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കേരള അര്‍ബന്‍ ബേങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വല്ലാഞ്ചിറ ഹുസൈന് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.അബ്ദുള്‍ മജീദ്, പി.കെ.സുരേഷ്, ശബരീഷ് കുമാര്‍, രാജന് ജോസ് മണ്ണുത്തി, സുരേഷ് താന്നിയില്‍
അഷ്റഫ് പെരിഞ്ചേരി എന്നിവര്‍ സംസാരിച്ചു.