വടകര: മടപ്പള്ളി ഗവ.കോളജില്‍ 1981-83 കാലത്ത് പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പിന് പഠിച്ചവര്‍ 41 വര്‍ഷത്തിനു ശേഷം അതേ കോളജില്‍ വീണ്ടും ഒത്തുചേര്‍ന്നു. തങ്ങള്‍ പഠിച്ച സയന്‍സ് ബ്ലോക്കിലെ അതേ ക്ലാസ് മുറിയിലെ ബെഞ്ചുകളില്‍ മുപ്പത്തിയഞ്ചോളം
സഹപാഠികള്‍ ഓര്‍മകളില്‍ മുഴുകി ഇരുന്നു. ബാച്ചിന്റെ വാട്സ് അപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു പുനഃസമാഗമം.
ഈയൊരു മുഹൂര്‍ത്തത്തില്‍ പങ്കാളിയാവാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നും പൂര്‍വ വിദ്യാര്‍ഥികളെത്തി. സര്‍വീസില്‍ നിന്നു വിരമിച്ചവരായിരുന്നു പലരും. 41 വര്‍ഷത്തിനു ശേഷം ഈ സംഗമത്തില്‍ കണ്ടുമുട്ടിയ ചിലര്‍ തങ്ങളുടെ സഹപാഠികളില്‍ പലരേയും തിരിച്ചറിയാന്‍ പാടുപെട്ടു. നാലു പതിറ്റാണ്ടിലേറെ കാലത്തെ വിശേഷങ്ങള്‍
പൂര്‍ണമായും പങ്കുവക്കുവാനാവാതെ പലരും തങ്ങളുടെ സംസാരം അവസാനിപ്പിക്കുകയായിരുന്നു. വിഭവസമൃദ്ധമായ സദ്യയുണ്ട് അടുത്ത സംഗമത്തില്‍ കാണാമെന്ന സന്തോഷത്തോടെ ഏവരും പിരിഞ്ഞു.