അരൂര്‍: ജനദ്രോഹ നടപടികള്‍ തുടരുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് പുറമേരി മണ്ഡലം സംഗമം ആവശ്യപ്പെട്ടു. എല്ലാ മേഖലയിലുള്ളവരേയും സര്‍ക്കാര്‍ വഞ്ചിക്കുന്നത് തുടരുകയാണെന്നു സംഗമം കുറ്റപ്പെടുത്തി. ബ്ലോക്ക് പ്രസിഡന്റ് വി.വി വിനോദന്‍ ഉദ്ഘാനം ചെയ്തു. കെ.പി.ശ്രീധരന് അധ്യക്ഷത
വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ പി.ശ്രീലത നവാഗതരെ സ്വീകരിച്ചു. വാര്‍ഡ് മെമ്പര്‍ റീത്ത കണ്ടോത്ത്, വി.പി.ചന്ദ്രന്, പി.വേണുഗോപാലന്‍, പി.കെ.കണാരന്, വി.പി.സര്‍വ്വോത്തമന്‍, ചെത്തില്‍ കുമാരന്, കെ.കെ.പ്രദ്യുമ്നന്, വി.പി.കുമാരന് കെ.പി മോഹന്‍ ദാസ്, എം.സതീഷ്, എം.വിജയന്, പി.ഹരീന്ദ്രന്‍, കെ.വിനോദന്‍ എന്നിവര്‍ പ്രസംഗിച്ചു.
