വടകര: നഗരഹൃദയഭാഗമായ എടോടിയില് ഗ്രിഫി കോംപ്ലക്സിന് പിറകുവശത്തെ ഓവ് ചാലില്‍ കക്കൂസ് മാലിന്യം തള്ളി
സംഘം കടന്നുകളഞ്ഞു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. പരിസരമാകെ ദുര്‍ഗന്ധത്തിന്റെ പിടിയിലായി.
പ്രദേശ വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറും മുനിസിപ്പല്‍ ഹെല്‍ത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മാലിന്യം തള്ളിയ വണ്ടി ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ശക്തമായ ദുര്‍ഗന്ധവും ആളുകള്‍ക്ക് ശാരീരിക അസ്വസ്ഥതയും അനുഭവപ്പെടുന്നുണ്ട്. ഇതിന് അടിയന്തര പരിഹാരം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് കോൺഗ്രസ് (എസ്) മുനിസിപ്പാൽ ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. പി. സോമശേഖരൻ അധ്യക്ഷത വഹിച്ചു.