നാദാപുരം: സമീപ പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിച്ചതോടെ നാദാപുരം മേഖലയില്‍ പ്രതിരോധ നടപടികള്‍
ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ് . ഇതിന്റെ ഭാഗമായി കടകളില്‍ വ്യാപക പരിശോധന നടത്തി.
കുറ്റ്യാടി സിഎച്ച്‌സിക്ക് കീഴിലുള്ള പഞ്ചായത്തുകളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ഡിഎംഒയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് സ്‌ക്വാഡുകളായി തിരിഞ്ഞ് പരിശോധന ആരംഭിച്ചത്. രണ്ട് ദിവസമായി നാദാപുരം മേഖലയില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തു.
സ്‌കൂള്‍ പരിസരങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, പഴക്കടകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. ചേലക്കാട്, കല്ലാച്ചി, പയന്തോംഗ്, നരിക്കാട്ടേരി, പേരോട് മേഖലകളില്‍ പരിശോധന നടത്തി. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍
ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ ശുചിത്വം അധികൃതര്‍ ഉറപ്പ് വരുത്തി. സ്‌കൂളുകളിലെ കിണറുകളും ആരോഗ്യ വകുപ്പ് പരിശോധനക്ക് വിധേയമാക്കി.
സ്‌കൂള്‍ പരിസരത്ത് കടകളില്‍ വില്‍പനക്ക് വെച്ച ഗുണനിലവാരം കുറഞ്ഞ മിഠായികള്‍, അച്ചാറുകള്‍, ഉപ്പിലിട്ട പഴവര്‍ഗങ്ങള്‍, തിയ്യതി രേഖപ്പെടുത്താത്ത ഭക്ഷ്യ വസ്തുക്കള്‍ എന്നിവ പിടികൂടി നശിപ്പിച്ചു. മിക്ക കടകളിലും കുടിവെള്ളത്തിന് ഗുണനിലവാരം ഇല്ലെന്നും പരിശോധന നടത്താതെയാണ് വില്‍പ്പന എന്നും കണ്ടെത്തി. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെയും നടപടി എടുത്തു. മേഖലയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 27 പേര്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് മഞ്ഞപ്പിത്തം
ബാധിച്ചിരുന്നെങ്കിലും ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും രോഗബാധക്കെതിരെ നടപടി കര്‍ശനമാക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.