വടകര: റെയില്‍വേ സ്റ്റേഷനില്‍ വാഹന പാര്‍ക്കിംഗ് ഏരിയ വിപുലമാക്കിയതിന്റെ മറവില്‍ ഫീസ് കുത്തനെ കൂട്ടി. കഴിഞ്ഞ
ദിവസം പരാതിയെ തുടര്‍ന്ന് പിന്‍വലിച്ച ഫീസാണ് പുതിയ പാര്‍ക്കിംഗ് ഏരിയ തുറന്നതോടെ വര്‍ധിപ്പിച്ചത്. ഇരുചക്ര വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ വന്‍ വര്‍ധനവാണ് വരുത്തിയത്. ഫീസ് വര്‍ധനവില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്നു വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന തൊഴിലാളികളും ജീവനക്കാരുമുള്പ്പടെയുള്ളവര്ക്ക് ചാര്‍ജ് വര്‍ധന വന്‍ തിരിച്ചടിയായി. ഇരുചക്ര വാഹനങ്ങള്‍ക്ക് 12 രൂപയുണ്ടായിരുന്നതാണ് ഒറ്റയടിക്ക് 20 രൂപയാക്കി വര്‍ധിപ്പിച്ചത്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി റെയില്‍വേയും കരാറുകാരും ചേര്‍ന്ന് യാത്രക്കാരെ കൊള്ളയടിക്കുകയാണെന്ന് പരാതി ഉയര്‍ന്നിരിക്കുകയാണ്. കാര്‍ ഉള്‍പെടെയുള്ള നാല് ചക്രവാഹനങ്ങള്‍ക്ക് 12 മണിക്കൂറിന് 60 രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. 24 മണിക്കൂറിന് 100 രൂപയാണ് ചാര്‍ജ്. മാസത്തെ പാര്‍ക്കിംഗ് ഫീസ് 300 ല്‍ നിന്നും 500 ലേക്കാണ് വര്‍ധിപ്പിച്ചത്. ഓട്ടോ പാര്‍ക്കിംഗ് ചാര്‍ജ് വര്‍ധനവ് തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ മൂന്ന് ചക്രവാഹനങ്ങളുടെ ചാര്‍ജ് ഇപ്പോള്‍ നാല് ചക്രവാഹനങ്ങള്‍ക്ക് സമാനമായി വര്‍ധിപ്പിച്ചിരിക്കുകയാണ്.
പുതിയ പാര്‍ക്കിംഗ് സ്ഥലം തുറന്നതോടെ റെയില്‍വേ തന്നെ നിരക്ക് വര്‍ധിപ്പിച്ചു കൊണ്ടുള്ള ബോര്‍ഡും പാര്‍ക്കിങ്ങ് ഏരിയയില്‍ സ്ഥാപിച്ചിട്ടുണ്ട് .റെയില്‍വെ 1.17 കോടി രൂപക്കാണ് പാര്‍ക്കിംഗിന് ഒരു വര്‍ഷത്തേക്ക് കരാര്‍ നല്‍കിയത്. ഇതേ തുടര്‍ന്നാണ്
പാര്‍ക്കിങ്ങ് ഫീസും കുത്തനെ കൂട്ടിയത്. വ്യാഴാഴ്ച ചാര്‍ജ് വര്‍ധന പ്രാബല്യത്തില്‍ വരുത്തിയത്. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാരുമായി തര്‍ക്കവും തുടങ്ങി. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാകുമെന്നാണ് കരുതുന്നത്.