കൊയിലാണ്ടി: ചേമഞ്ചേരിയില്‍ കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാര്‍ക്ക് പരിക്ക്. കുറുവങ്ങാട് ഐടിഐക്ക് സമീപം
പടിഞ്ഞാറിടത്തില്‍ ജൂബീഷ്, സഹോദരി ജുബിന, ഓട്ടോ ഡ്രൈവര്‍ മേലൂര്‍ കോഴിക്കുളങ്ങര രതീഷ് എന്നിവര്‍ക്കാണ് ഗുരുതരമായ പരിക്കേറ്റത്. ഇന്നു പുലര്‍ച്ചെ അഞ്ച് മണിയോടെ ചേമഞ്ചേരി പെട്രോള്‍ പമ്പിനു സമീപമാണ് അപകടം. ലോറിയെ ഓവര്‍ടേക്ക് ചെയ്ത കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന ജൂബീഷ് ഡയാലിസിസ് രോഗിയാണ്. ഡയാലിസിസ് ചെയ്യാന്‍ കോഴിക്കോടെക്ക് പോവുകയായിരുന്നു. മൂന്നു പേരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
