നാദാപുരം: നാദാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുവര്‍ണ കൂട്ടായ്മ ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബ സംഗമം ഞായറാഴ്ച രാവിലെ
10ന് കല്ലാച്ചി പീവീസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇ.കെ.വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അധ്യക്ഷനാകും. വടകര താലൂക്കില്‍ നിന്നു കുടുംബാംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. ജീവകാരുണ്യ പ്രവര്‍ത്തത്തിന്റെ ഭാഗമായി ചികിത്സ സഹായം, വിദ്യാഭ്യാസ സഹായം എന്നിവ വിതരണം ചെയ്യും. മോട്ടിവേഷന്‍ ക്ലാസും വിവിധ കലാപരിപാടികളും നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ സുരേന്ദ്രന് പാര്‍ഥാസ്, ബിജു കൊമ്പന്റവിട, എ.കെ.വിനോദന്‍, സജീവന്
കൊയിലോത്ത്, രമേശന് കടമേരി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ സുരേന്ദ്രന് പാര്‍ഥാസ്, ബിജു കൊമ്പന്റവിട, എ.കെ.വിനോദന്‍, സജീവന്
