തലശ്ശേരി: മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. പെരളശ്ശേരി ചെറുമാവിലായി മിഥുന് മനോജ്, ധര്‍മ്മടം കിഴക്കേ പാലയാടെ ഷിനാസ് കെ കെ, തലശ്ശേരി മാടപ്പീടികയിലെ വിഷ്ണു പി.കെ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 12.51
ഗ്രാം എംഡിഎംഎയും 17 ഗ്രാം കഞ്ചാവും കണ്ടെടുത്തു. തലായി ഹാര്‍ബര്‍ പരിസരത്ത് കണ്ട ഓട്ടോറിക്ഷയില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
