
നാദാപുരം: അനശ്വര രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണകളെ സാക്ഷിയാക്കി നാദാപുരം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി.വസന്തത്തിന്റെ മണ്ഡല പര്യടനം.
രാവിലെ ജാതിയേരിയിലെ രക്തസാക്ഷി കെ.സജീവന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന
നടത്തിയാണ് പര്യടനം തുടങ്ങിയത്. വിഷ്ണുമംഗലത്ത് ഈന്തുള്ളതില്‍ ബിനുവിന്റെ
ബലി കൂടിരത്തില്‍ പുക്കള്‍ അര്‍പ്പിച്ച് ബന്ധുക്കളെ കണ്ടു. പയന്തോങ്ങില്‍ സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം പരേതനായ ടി.സി.ഗോപാലന്‍ മാസ്റ്ററുടെ വീട് സന്ദര്‍ശിച്ചു.
അന്തരിച്ച സിപിഎം നേതാക്കളായ എ.കണാരന്‍, ഇ.വി.കുമാരന്‍, ഇ.വി.കൃഷ്ണന്‍ എന്നിവരുടെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് ബന്ധുക്കളെ കണ്ടു. കെ.ബാലന്‍ മാസ്റ്ററുടെ വീട്ടിലുമെത്തി .
രക്തസാക്ഷി കോറോത്ത് ചന്ദ്രന്റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
എടച്ചേരി ടൗണില്‍ ഒട്ടോ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരോട് വോട്ട് അഭ്യര്‍ഥന നടത്തി.
ജനതാദള്‍ നേതാവായിരുന്ന കുളമുളളതില്‍
കുഞ്ഞേക്കന്റെ വീട് സന്ദര്‍ശിച്ചു.
വെളളൂരിലെ സി.കെ.ഷിബിന്റെ രക്തസാക്ഷി മണ്ഡപത്തിലും ചെക്യാട് പി.വി.സന്തോഷിന്റെ രക്തസാക്ഷി കൂടിരത്തിലും പുഷ്പാര്‍ച്ചന നടത്തി.
വളയത്തെ രക്തസാക്ഷികളായ ആലക്കല്‍ കുഞ്ഞിക്കണ്ണന്‍, എം.സുകുമാര്‍
എന്നിവരുടെ സ്മൃതി മണ്ഡപത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു. വാണിമേലിലെ രക്തസാക്ഷികളായ
കെ.പി.കുഞ്ഞിരാമന്‍, നീളം പറമ്പത്ത് കോരന്‍, കാപ്പുമ്മന്‍ ദിവാകരന്‍ എന്നിവരുടെ ബന്ധുക്കളെ കണ്ട് വോട്ടഭ്യര്‍ഥന നടത്തി. നരിപ്പറ്റ, കൈവേലി, കായക്കൊടി, തൊട്ടില്‍പ്പാലം, കാവിലുംപാറ, എന്നിവിടങ്ങളില്‍ ആദ്യകാല എല്‍ഡിഎഫ് നേതാക്കളുടെയും
പ്രവര്‍ത്തകരുടെയും വീട്ടുകളില്‍ സന്ദര്‍ശനം നടത്തി.
ഇ.കെ.വിജയന്‍ എംഎല്‍എ, പി.പി.ചാത്തു, എ.മോഹന്‍ദാസ്, രജീന്ദ്രന്‍ കപ്പള്ളി, കരിമ്പില്‍ ദിവാകരന്‍, വത്സരാജ് മണലാട്ട്, സി.എച്ച്.മോഹനന്‍, ശ്രീജിത്ത് മുടപ്പിലായി, കെ.കെ.മോഹന്‍ദാസ്, ഷീമ വള്ളില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.















