നാദാപുരം: ഉരുള്‍ പൊട്ടല്‍ ദുരന്തബാധിത മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി വി4 വിലങ്ങാട് ചാരിറ്റബിള്‍ ട്രസ്റ്റ് രംഗത്ത്. ഇരുപത് ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായ സംരംഭങ്ങള്‍ വിലങ്ങാട് മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി ട്രസ്റ്റ്
ആരംഭിക്കുന്നു.
നരിപ്പറ്റ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെയും വാണിമേല്‍ പഞ്ചായത്ത് 9, 10, 11 വാര്‍ഡുകളിലെയും വിദ്യാര്‍ഥികള്‍ക്ക് വിവിധ കോഴ്സുകള്‍ പഠിക്കാനാവശ്യമായ സാമ്പത്തിക സഹായം നല്കുന്ന ഈ സംരംഭം നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുമെന്ന് ട്രസ്റ്റ് പ്രവര്‍ത്തകര്‍
പറയുന്നു.
ജൂലൈ 30 ന് രാത്രിയാണ് വിലങ്ങാട് കണ്ട എക്കാലത്തേയും വലിയ വിനാശകരമായ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി. 18 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 313 വീടുകള്‍ വാസയോഗ്യമല്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ
സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വിലങ്ങാട്ടെ മലയോര ജനത പ്രധാനമായും കൃഷിയെയാണ് ഉപജീവനത്തിനായി ആശ്രയിക്കുന്നത്. എന്നാല്‍ അടിക്കടിയുള്ള പ്രകൃതി ദുരന്തങ്ങള്‍ ഇവരുടെ വരുമാനത്തെയും ജീവിതത്തെയും സാരമായി ബാധിച്ചു. ഇതോടെ മേഖലയില്‍ ദീര്‍ഘകാല പുനരധിവാസം വേണമെന്ന അടിയന്തരാവശ്യം തിരിച്ചറിഞ്ഞാണ് ദുരന്തബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന് പിന്തുണയുമായി വി4 വിലങ്ങാട് രംഗത്തെത്തിയതെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു.
ബംഗ്ലുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രജിസ്റ്റേര്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റാണ് വി4 വിലങ്ങാട്. ഇന്നാട്ടുകാരായ ട്രസ്റ്റ് അംഗങ്ങള്‍ ഇപ്പോള്‍ ഇന്ത്യക്കകത്തും പുറത്തുമായി താമസിക്കുന്നവരാണ്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കുടുംബങ്ങളുടെ പുനര്‍നിര്‍മാണത്തിനും പരിവര്‍ത്തനത്തിനും വിദ്യാഭ്യാസം ഒരു പ്രധാന ശക്തിയാണെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു. വിദ്യാഭ്യാസം, കമ്യൂണിറ്റി വികസനം
എന്നീ മേഖലകളിലെ വിവിധ സംരംഭങ്ങളിലൂടെ വിലങ്ങാട്ടും സമീപ പ്രദേശങ്ങളിലുമുള്ളവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ഒപ്പം വിലങ്ങാട് പ്രദേശത്തിന്റെ ക്ഷേമവും ഉന്നമനവുമാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വരുംദിവസങ്ങളില്‍ നടക്കുമെന്ന് ട്രസ്റ്റ് പ്രവര്‍ത്തകര്‍ അറിയിച്ചു.