പ്രത്യേക പ്രതിനിധി
ഖത്തര്‍: പേജര്‍ സ്ഫോടനത്തിനു പിന്നാലെ ലെബനോണില്‍ ഹിസ്ബുള്ള ഗ്രൂപ്പ് കേന്ദ്രങ്ങളില്‍ വാക്കി ടോക്കികളും
പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ 14 പേര് മരിച്ചുവെന്നാണ് ഔദ്യോഗിക വിവരം. 450 പേര്‍ക്ക് പരിക്കേറ്റു.
ഹിസ്ബുള്ള ഗ്രൂപ്പ് അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന വാക്കി ടോക്കികളാണ് ബെയ്റൂത്തിലെ ശക്തികേന്ദ്രത്തില്‍ പൊട്ടിത്തെറിച്ചത്. ലെബനോണില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് പതിനൊന്ന് പേര് മരിച്ചതിന് സമാനമാണ് പുതിയ സ്ഫോടനവും.
ലബനോണ്‍ തലസ്ഥാനമായ ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നിരവധി വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ രണ്ട് കാറുകള്‍ക്കുള്ളില്‍ ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചതായി
ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. ഏറ്റവും പുതിയ സ്ഫോടനത്തില്‍ ലെബനനിലെ ബേക്ക മേഖലയില്‍ 14 പേര് കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരുടെ മുഖത്തിനും കൈകള്‍ക്കുമാണ് പരിക്ക്. വാക്കിടോക്കി ഉപയോഗിക്കുമ്പോഴാണ് പൊട്ടിത്തെറി.
ഹിസ്ബുല്ല പോരാളികളും അംഗങ്ങളും രഹസ്യ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകള്‍ ചൊവ്വാഴ്ച കൂട്ടത്തോടെ പൊട്ടിത്തെറിച്ച് മരണപ്പെട്ടവരുടെ എണ്ണം 12 ആയി ഉയര്‍ന്നതായി ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 4,000 കവിഞ്ഞതായാണ് ലെബനീസ് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയത്. പരിക്കേറ്റവരില്‍ 400 പേരുടെ നില ഗുരുതരമാണ്. സ്ഫോടനങ്ങളില്‍ 500 ഹിസ്ബുല്ല പ്രവര്‍ത്തകരുടെ കണ്ണുകള്‍ നഷ്ടപ്പെട്ടതായി
ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്രായേലാണെന്ന് ആരോപിക്കുമ്പോഴും ഇതു സംബന്ധിച്ച പ്രതികരണത്തിന് ഇസ്രായേല്‍ തയ്യാറാകുന്നില്ല. അതേസമയം യുദ്ധത്തില്‍ പുതിയ ഘട്ടം തുറന്നെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്.
പേജറുകള്‍ക്കു പിന്നാലെ മറ്റൊരു ഇലക്ട്രോണിക് ഉപകരണമായ വോക്കിടോക്കികളും പൊട്ടിത്തെറിച്ചതോടെ ലബനോണിലാകെ അരക്ഷിതാവസ്ഥ പടരുകയാണ്. ഏത് ഇലക്ട്രോണിക് ഉപകരണമാണ് അടുത്തതായി പൊട്ടിത്തെറിക്കുക എന്ന ആശങ്കയിലാണ് ജനത.
ഖത്തര്‍: പേജര്‍ സ്ഫോടനത്തിനു പിന്നാലെ ലെബനോണില്‍ ഹിസ്ബുള്ള ഗ്രൂപ്പ് കേന്ദ്രങ്ങളില്‍ വാക്കി ടോക്കികളും

ഹിസ്ബുള്ള ഗ്രൂപ്പ് അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന വാക്കി ടോക്കികളാണ് ബെയ്റൂത്തിലെ ശക്തികേന്ദ്രത്തില്‍ പൊട്ടിത്തെറിച്ചത്. ലെബനോണില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് പതിനൊന്ന് പേര് മരിച്ചതിന് സമാനമാണ് പുതിയ സ്ഫോടനവും.
ലബനോണ്‍ തലസ്ഥാനമായ ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നിരവധി വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ രണ്ട് കാറുകള്‍ക്കുള്ളില്‍ ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചതായി

ഹിസ്ബുല്ല പോരാളികളും അംഗങ്ങളും രഹസ്യ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകള്‍ ചൊവ്വാഴ്ച കൂട്ടത്തോടെ പൊട്ടിത്തെറിച്ച് മരണപ്പെട്ടവരുടെ എണ്ണം 12 ആയി ഉയര്‍ന്നതായി ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 4,000 കവിഞ്ഞതായാണ് ലെബനീസ് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയത്. പരിക്കേറ്റവരില്‍ 400 പേരുടെ നില ഗുരുതരമാണ്. സ്ഫോടനങ്ങളില്‍ 500 ഹിസ്ബുല്ല പ്രവര്‍ത്തകരുടെ കണ്ണുകള്‍ നഷ്ടപ്പെട്ടതായി

തുടര്‍ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്രായേലാണെന്ന് ആരോപിക്കുമ്പോഴും ഇതു സംബന്ധിച്ച പ്രതികരണത്തിന് ഇസ്രായേല്‍ തയ്യാറാകുന്നില്ല. അതേസമയം യുദ്ധത്തില്‍ പുതിയ ഘട്ടം തുറന്നെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്.
പേജറുകള്‍ക്കു പിന്നാലെ മറ്റൊരു ഇലക്ട്രോണിക് ഉപകരണമായ വോക്കിടോക്കികളും പൊട്ടിത്തെറിച്ചതോടെ ലബനോണിലാകെ അരക്ഷിതാവസ്ഥ പടരുകയാണ്. ഏത് ഇലക്ട്രോണിക് ഉപകരണമാണ് അടുത്തതായി പൊട്ടിത്തെറിക്കുക എന്ന ആശങ്കയിലാണ് ജനത.
യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം
ന്യുയോര്‍ക്ക്: ലെബനോണിലെ ഇലക്ട്രോണിക് സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യുഎന്‍ തീരുമാനിച്ചിരിക്കുന്നത്. ലബനോണിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചര്‍ച്ച ചെയ്യാന്‍ ആണ് യോഗം ചേരുന്നതെന്ന് യുഎന്‍ വ്യക്തമാക്കി. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണം ആക്കരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.