കുറ്റ്യാടി: മുണ്ടക്കുറ്റി കനാല്പാലത്തിനടുത്തുള്ള അനശ്വര അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തതായി പരാതി. ഇന്ന്
കാലത്ത് അംഗന്‍വാടി ജീവനക്കാര്‍ എത്തിയപ്പോഴാണ് ചുമരിലെ ഇരുവശങ്ങളിലെയും ജനലിന്റെ ചില്ലുകള്‍ തകര്‍ന്ന് കിടക്കുന്നത് കണ്ടത്.
ഏതാനും നാളുകള്‍ക്ക് മുമ്പപാണ് മുണ്ടക്കുറ്റി അയ്യപ്പക്ഷേത്രത്തിലെ ദീപസ്തംഭം സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് തൊട്ടില്‍പാലം പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടയിലാണ് ഏതാനും മീറ്ററുകള്‍ മാത്രം അകലത്തില്‍ സ്ഥിതി ചെയ്യുന്ന അംഗന്‍വാടിക്ക് നേരെ ആക്രമണം നടന്നത്. സമീപ പ്രദേശങ്ങളിലെ പന്ത്രണ്ട് പിഞ്ചു കുട്ടികള്‍ ഇവിടെ എത്താറുണ്ട്.
മുണ്ടക്കുറ്റി പ്രദേശത്ത് തുടര്‍ച്ചയായി സ്ഥാപനങ്ങള്‍ക്ക് നേരെയും മറ്റും നടന്നു വരുന്ന ഇത്തരം സംഭവങ്ങള്‍ പരിസരവാസികളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. സംഭവങ്ങള്‍ അപലപനീയമാണെണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്തും സെക്രട്ടറി ടി.വി.സുജിത്തും ആവശ്യപ്പെട്ടു. ഗ്രാമ
പഞ്ചായത്ത് അധികൃതര്‍ തൊട്ടില്‍പാലം പോലീസില്‍ പരാതി നല്കി.
സംഭവത്തില്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു