വടകര: രാജ്യത്ത് നിലനിന്നിരുന്ന സാമുദായിക സൗഹാര്‍ദം ബ്രിട്ടീഷുകാര്‍ അവരുടെ അധികാരം നിലനിര്‍ത്താന്‍ വേണ്ടി
തകര്‍ക്കുകയായിരുന്നെന്ന് മുന്‍ ഡിജിപി ഡോ: അലക്സാണ്ടര്‍ ജേക്കബ് കുറ്റപ്പെടുത്തി. വടകര മുനിസിപ്പല്‍ ഏരിയ മീലാദ് ഷെരീഫ് കമ്മിറ്റി സംഘടിപ്പിച്ച നബിദിന മഹാ സമ്മേളത്തിന്റെ സമാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്ത് ആദ്യമായി സ്ത്രീകള്‍ക്ക് പരിഗണനയും സ്വത്തവകാശവും നല്കി ആദരിച്ചത് ഇസ്ലാം മതമാണെന്ന് ഡോ: അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു.
ബുസ്താന്‍ മദ്രസ കോമ്പൗണ്ടില്‍ നടന്ന ചടങ്ങ് മുനീര്‍ ഹുദവി വിളയില്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് അബ്ദുല്‍
ഖാദര്‍ ബാഖവി അധ്യക്ഷത വഹിച്ചു. ബുസ്താന്‍ കമ്മിറ്റി പ്രസിഡന്റ് പി.സി.അസ്സന്‍കുട്ടി ഹാജി മത്സര വിജയികളായ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. എ.പി.മഹമൂദ് ഹാജി, പ്രൊഫ.കെ.കെ.മഹമൂദ്, ടി.പി ഇബ്രാഹിം, എന്‍.പി.അബ്ദുല്ല ഹാജി, പി.വി.സി.മമ്മു എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘംകണ്വീനര് ഇ.പി.അബ്ദുല്‍ അസീസ് ബാഖവി സ്വാഗതവും പി.മുഹമ്മദ് നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് വിപുലമായ അന്നദാനവുമുണ്ടായിരുന്നു. ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ പി.വി.ഉമ്മര്‍ കുട്ടി ഹാജി നേതൃത്വം നല്കി.

ബുസ്താന്‍ മദ്രസ കോമ്പൗണ്ടില്‍ നടന്ന ചടങ്ങ് മുനീര്‍ ഹുദവി വിളയില്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് അബ്ദുല്‍
