വടകര: തീക്കുനി-വടകര റോഡില്‍ ആയഞ്ചേരി മുക്കടത്തുംവയലില്‍ വാഹനാപകടത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പ്രവാസിക്ക് നാടിന്റെ യാത്രാമൊഴി. അരൂര്‍ നടേമ്മല്‍ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് കുറ്റിക്കാട്ടില്‍ മോഹനന്റെ മകന് രതീഷാണ് (43) ഇന്നു പുലര്‍ച്ചെ മരിച്ചത്. ഇക്കഴിഞ്ഞ 13ന് വിദേശത്ത് നിന്നെത്തിയ രതീഷ് കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച ശേഷം പുലര്‍ച്ചെ ട്രെയിനില്‍ ബാംഗ്ലൂര്‍ക്കു പോകാന്‍ വീട്ടില്‍ നിന്ന് ബൈക്കില്‍ വടകരക്കു പുറപ്പെട്ടതായിരുന്നു. ഇതിനിടയിലാണ് മരണം.
മുക്കടത്തുംവയലില്‍ പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് റോഡരികില്‍ ബൈക്ക് വീണു കിടക്കുന്നത് കണ്ടത്. പരിശോധിച്ചപ്പോഴാണ് ഒരാളെ അബോധാവസ്ഥയില്‍ കാണുന്നത്. ഉടനെ ആംബുലന്‍സ് വരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. വടകര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
ഭാര്യ: നിത്യ (കോതോട്). മക്കള്‍: ശിവാനി, (വിദ്യാര്‍ഥി നാഷണല്‍ എച്ച്എസ്എസ് വട്ടോളി), ശിവന്യ (വിദ്യാര്‍ഥി അരുര് എംഎല്‍പിഎസ്). അമ്മ: പൊക്കി. സഹോദരങ്ങള്‍: റിലീഷ്, രജിത (മുടിക്കന് നരിപ്പറ്റ).